Covid-19 Vaccine | 'വാക്സിൻ എടുത്തതായി തോന്നിയതേയില്ല'; നഴ്‌സിനോട് പ്രധാനമന്ത്രി പറഞ്ഞത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ എയിംസിലെ നഴ്‌സ് പി. നിവേദയാണ് നരേന്ദ്ര മോദിക്ക് വാക്സിൻ നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി വാക്‌സീന്‍ സ്വീകരിച്ചത്. റോഡുകളില്‍ പ്രത്യേക സജ്ജീകരണമൊരുക്കി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയാണ് പ്രധാനമന്ത്രി ആശുപത്രിയിൽ എത്തിയത്.
രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് വാക്സിൻ നൽകുന്നത്.
Also Read ഇന്ന് മുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിൻ; കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക
"ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആദ്യ ഡോസാണ് പ്രധാനമന്ത്രിക്ക് നൽകിയത്. രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുള്ളിൽ നൽകും. വാക്സിൻ നൽകിയതിനു ശേഷം ഞങ്ങളുടെ സ്ഥലം എവിടെയാണെന്ന് ആദ്ദേഹം തിരക്കി" - പി നിവേദ പറഞ്ഞു. ‘'വാക്‌സീന്‍ എടുത്തു കഴിഞ്ഞു അല്ലേ, എനിക്കു തോന്നിയതേയില്ല" - പ്രധാനമന്ത്രി പറഞ്ഞതായി നിവേദ വ്യക്തമാക്കി.

advertisement
വാക്സിനേഷൻ സ്വീകരിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. മോദി പോസ്റ്റ് ചെയ്ത ചിത്രത്തിൽ സിസ്റ്റർ നിവേദയും മലയാളി നഴ്സ് തൊടുപുഴ സ്വദേശിനി റോസമ്മ അനിലുമുണ്ട്.
പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു. 'നല്ല അനുഭവമായിരുന്നു. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നു'-റോസമ്മ പറഞ്ഞു.
കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ് വേഡും ഉപയോഗിക്കണം.
advertisement
വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് പേർക്ക് രജിസ്റ്റര്‍ ചെയ്യാം.
ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
advertisement
വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേരാണ് കേരളത്തിലുള്ളത്.
Location :
First Published :
March 01, 2021 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 Vaccine | 'വാക്സിൻ എടുത്തതായി തോന്നിയതേയില്ല'; നഴ്‌സിനോട് പ്രധാനമന്ത്രി പറഞ്ഞത്