നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown | ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

  Lockdown | ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

  ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരനാണ് സര്‍ക്കാര്‍ തീരുമാനം.

   കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 20ന് 28,395 കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

   Also Read-കോവിഡ്: ഏഴുദിവസത്തിനുളളില്‍ കര്‍ണാടകയില്‍ മരിച്ചത് 3500 പേര്‍; തമിഴ്നാട്ടിൽ യുവാക്കളുടെ മരണനിരക്ക് ഉയരുന്നു

   കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകളില്‍ ഉണ്ടായ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത പശ്ചത്തലത്തിലാിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കേസുകള്‍ ഇനി ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നതായും അശ്രദ്ധരാകരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

   അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

   ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

   Also Read പൊലീസ് എത്തിയപ്പോൾ കോവിഡ് രോഗി വീട്ടിലില്ല; അന്വേഷിച്ചപ്പോൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ

   കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

   അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

   ഗ്രാമീണ മേഖലയില്‍ കൊവിഡ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കൊവിഡ് നിയന്ത്രണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

   ഇതിനിടെ, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്നു മുതല്‍ മെയ് 30വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}