മുംബൈ:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ (Covid Restrictions) പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല.
മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവില്ല.
പുതിയ ഇളവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപനം കുറഞ്ഞ സാഹര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
All COVID restrictions in Maharashtra will be lifted, as we bring in the new year this Gudi Padwa!
— CMO Maharashtra (@CMOMaharashtra) March 31, 2022
അതേസമയം മാസ്‌ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അഭ്യര്‍ഥിച്ചു.
Covid-19 vaccine| ആദ്യ ഡോസിന് ശേഷം കോവിഷീൽഡ് രണ്ടാം ഡോസ് 8-16 ആഴ്ച്ചക്കുള്ളിൽ സ്വീകരിക്കാം
ആദ്യ ഡോസിന് ശേഷം എട്ട് മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡിന്റെ (Covishield Dose) രണ്ടാം ഡോസ് നൽകാമെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (NTAGI) ശുപാർശ. അതേസമയം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ വാക്സിൻ രീതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ശുപാർശയൊന്നും നൽകിയിട്ടില്ല.
ദേശീയ കോവിഡ്-19 വാക്സിനേഷൻ പ്രകാരം ആദ്യ ഡോസ് കഴിഞ്ഞ് 12-16 ആഴ്ചകൾക്കിടയിലാണ് കോവിഷീൽഡ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. ദേശീയ വാക്‌സിനേഷൻ പ്രോഗ്രാമിൽ കോവിഷീൽഡിനായുള്ള സമീപകാല ശുപാർശ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ആഗോള തലത്തിലുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് NTAGI ന്റെ പുതിയ നിർദേശമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. 12 മുതൽ 16 ആഴ്ച്ചയ്ക്കിടിയിൽ രണ്ടാമത്തെ കുത്തിവെപ്പ് നൽകുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി പ്രതികരണത്തിന് തുല്യമാണ് എട്ടാഴ്ച്ചയ്ക്കിടയിൽ നൽകുമ്പോൾ ഉണ്ടാകുന്നതെന്നാണ് വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Lockdown restrictions