മതാധ്യാപകൻ വിലക്ക് ലംഘിച്ച് കറങ്ങിനടന്നു; മലപ്പുറത്ത് കോവിഡ് ഭീതി; റൂട്ട് മാപ്പ് ദുഷ്കരമാകും
- Published by:Chandrakanth viswanath
Last Updated:
മാർച്ച് 11 ന് നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാളോട് പതിമൂന്നാം തീയതി മുതൽ സമ്പൂർണ്ണ വിലക്കിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു.എന്നാൽ ഇതിനൊന്നും തെല്ലും വില കൊടുക്കാതെയായിരുന്നു പ്രവൃത്തികൾ.
മലപ്പുറം: ജില്ലയെ കോവിഡ് 19 ഭീതിയിലാക്കിയത് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെ നാട്ടിൽ കറങ്ങി നടന്ന ഉംറ കഴിഞ്ഞെത്തിയ പെരിന്തൽമണ്ണയ്ക്കടുത്ത കീഴാറ്റൂർ പഞ്ചായത്തിലെ മത അധ്യാപകനെന്ന് സൂചന. ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഇയാളിൽ നിന്നുമാണ് 85 കാരനായ പിതാവിന് വൈറസ് ബാധയുണ്ടായത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മലപ്പുറത്തെ സ്ഥിതി ഇപ്പൊൾ അതീവ ഗുരുതരമായത് ഈ നാല്പതുകാരന്റെ അശ്രദ്ധയും നിസ്സഹകരണ മനോഭാവവും കാരണമാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. അതിനാൽ ഇയാൾക്കെതിരെ കേസെടുക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി കെ.ടി ജലീൽ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാർച്ച് 11 ന് സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ ഇയാളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. പതിമൂന്നാം തീയതി മുതൽ സമ്പൂർണ്ണ വിലക്കിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് വീണ്ടും കർശന നിർദേശം നൽകി. എന്നാൽ ഇതിനൊന്നും തെല്ലും വില കൊടുക്കാതെയായിരുന്നു പ്രവൃത്തികൾ.
advertisement
വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലെ മഞ്ചേരിക്കടുത്ത് ആനക്കയത്ത് 180 ലേറെ പേർ പങ്കെടുത്ത ഒരു മത ചടങ്ങിൽ നാല്പതുകാരനും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ ഈ പരിപാടിക്ക് എത്തിയിരുന്നു. തുടർന്നും ഇയാൾ വിലക്ക് ലംഘിച്ച് നിരവധി സ്ഥലങ്ങളിൽ പോയി. നിരവധി ആളുകളുമായി അടുത്ത് ഇടപഴകിയെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 85 കാരനായ പിതാവിന് മാത്രമാണ് ഇപ്പൊൾ അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇദ്ദേഹം പ്രദേശത്തെ പ്രമുഖ മന്ത്ര ചികിത്സകനാണ് . ഇക്കാലയളവിൽ നിരവധി പേർ ഇദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ട്. അവരോടെല്ലാം ചികിത്സ തേടാനാണ് അധികൃതരുടെ നിർദേശം. കീഴാറ്റൂർ പഞ്ചായത്തിൽ സാഹചര്യങ്ങൾ അതീവ ഗൗരവമായതിനാൽ മേഖലയിൽ സാമ്പിൾ ടെസ്റ്റ് നടത്താനും തീരുമാനം ഉണ്ട്. ഈ ഫലങ്ങൾ വന്നതിന് ശേഷമാകും തുടർ നടപടികൾ തീരുമാനിക്കുക.
advertisement
You may also like:'കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളിലൂടെ കൊറോണ വീട്ടിലെത്താതിരിക്കാൻ എന്തുചെയ്യും? നടി ഹിനാ ഖാന്റെ പോംവഴി
advertisement
[PHOTO]
രോഗവാഹകനായ നാല്പതുകാരൻ ഇപ്പൊൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ ശ്രമകരമാണെന്ന് അധികൃതർ സമ്മതിക്കുന്നു. ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ ഇയാള്‍ പോയതായാണ് വിവരം. ഇതുവരെ നിയന്ത്രണ വിധേയമായിരുന്ന ജില്ലയിലെ കോവിഡ് വ്യാപന സാധ്യതകൾ ഈ ഒരു സംഭവം കൊണ്ട് അതീവ തീവ്രമാവുകയാണ്.
Location :
First Published :
April 03, 2020 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
മതാധ്യാപകൻ വിലക്ക് ലംഘിച്ച് കറങ്ങിനടന്നു; മലപ്പുറത്ത് കോവിഡ് ഭീതി; റൂട്ട് മാപ്പ് ദുഷ്കരമാകും