• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID | പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി

COVID | പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി

ആറുമാസത്തേക്കാണ് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    സംസ്ഥാനത്ത് കോവിഡ് കേസുകള്‍  നേരിയ തോതിവ്‍ ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറുമാസത്തേക്കാണ് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്കിന്‍റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിവിധ ചടങ്ങുകളുടെ സംഘാടകരും ഇവിടങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.  ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.  ഇന്നലെ 1,113 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
    Published by:Arun krishna
    First published: