• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | മീമുകൾ ചില്ലറക്കാരല്ല, കോവിഡിനെ നേരിടാൻ മീമുകൾ സഹായിക്കുമെന്ന് പഠനം

Covid 19 | മീമുകൾ ചില്ലറക്കാരല്ല, കോവിഡിനെ നേരിടാൻ മീമുകൾ സഹായിക്കുമെന്ന് പഠനം

റീല്‍സുകളില്‍ ഇന്ന് വളര്‍ത്തുമൃഗങ്ങളാണ് താരങ്ങള്‍

 • Last Updated :
 • Share this:
  ഈ കാലഘട്ടത്തില്‍ മീമുകള്‍ (memes) ആസ്വദിക്കാത്തവരായി ആരുമില്ല. അവ നമുക്ക് സന്തോഷം പകരുമെന്ന് ശാസ്ത്രം തന്നെ തെളിയിച്ചതുമാണ്. കഴിഞ്ഞ 2 വര്‍ഷങ്ങളായി കോവിഡ് മഹാമാരി ജനങ്ങളെ അലട്ടുന്നു. മഹാമാരിയെ തുടര്‍ന്ന് വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട് വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ മനസികാവസ്ഥയിലൂടെയാണ് നമ്മളിൽ പലരും കടന്നു പോകുന്നത്. പാവപ്പെട്ടവനെന്നും പണക്കാരനെന്നും വ്യത്യാസമില്ലാതെ കോവിഡ് നമ്മളെ വരിഞ്ഞു മുറുക്കി. ഈ സാഹചര്യത്തില്‍ പല കാര്യങ്ങളും നമുക്ക് ആസ്വദിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. എന്നാല്‍ കോവിഡും മീമുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

  ഇന്റര്‍നെറ്റ് മീമുകളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് റീല്‍സ്. റീല്‍സുകളില്‍ ഇന്ന് വളര്‍ത്തുമൃഗങ്ങളാണ് താരങ്ങള്‍. അവയെ ഉപയോഗിച്ചുകൊണ്ടുള്ള തമാശകള്‍ നിറഞ്ഞ പല ടാസ്‌ക്കുകളും റീൽസിൽ കാണാം. ഇത്തരം റീല്‍സ് പലരുടെയും മാനസിക സമ്മര്‍ദ്ദം കുറയാൻ സഹായിക്കുന്നുണ്ട്. കോവിഡ് പിടിപെട്ട പലരും മാനസികമായി തളര്‍ന്നുപോകുന്ന അവസ്ഥയിലേക്കെത്താറുണ്ട്. ഇത് തരണം ചെയ്യാന്‍ ബോധവത്ക്കരണങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മീമുകള്‍ക്കുള്ള പ്രാധാന്യം കുറച്ചു കാണാൻ കഴിയില്ല. മീമുകള്‍ ഒരിക്കലും നെഗറ്റീവ് എനര്‍ജി നല്‍കുന്നില്ല എന്നതാണ് അതിന് കാരണം.

  മീമുകള്‍ പോസിറ്റീവ് വികാരങ്ങള്‍ (positive emotions) വര്‍ധിപ്പിക്കുമെന്നും, കോവിഡ് (covid) പോലെ സമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സൈക്കോളജിയില്‍ പ്രശസ്തമായ ഒരു ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്, ഇന്റര്‍നെറ്റ് മീമുകള്‍ (internet memes) ആളുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ''ജീവിതത്തിലെ പല പ്രശ്‌നങ്ങളെയും തരണം ചെയ്യാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ അവ കൈകാര്യം ചെയ്യാനും മീമുകള്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്'', ഡൊണാള്‍ഡ് പി. ബെലിസരിയോ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സിൽ മീഡിയ സ്റ്റഡീസ് പ്രൊഫസറായ ജെസ്സീക മിറിക് പറയുന്നു. 748 പേരിലാണ് ഗവേഷകര്‍ ഈ പരീക്ഷണം നടത്തിയത്. ഓരോരുത്തരെയും മൂന്ന് ചിത്രങ്ങള്‍ വീതം കാണിച്ച് അതിനോടുള്ള അവരുടെ പ്രതികരണമാണ് പഠനവിധേയമാക്കിയത്. ഇവരിൽ പകുതി പേര്‍ക്ക് മീമുകൾ കാണിച്ചുകൊടുത്തപ്പോൾ ബാക്കിയുള്ളവര്‍ക്ക് മീമുകളല്ലാത്ത ചിത്രങ്ങളാണ് കാണിച്ചുകൊടുത്തത്.

  ഈ പഠനത്തില്‍ മീമുകള്‍ക്ക് ഉദാഹരണമായി തിരഞ്ഞെടുത്തത് രസകരമായ ക്യാപ്ഷനോടു കൂടിയ ഒരു നായയുടെയോ പൂച്ചയുടെയോ ചിത്രമാണ്. ചിലത് കോവിഡുമായി ബന്ധപ്പെട്ടതും ചിലത് അല്ലാത്തവയുമായിരുന്നു. മീമുകള്‍ കോവിഡുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കില്ലെങ്കിലും, മീമുകളല്ലാത്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാമാരിയെ നേരിടാൻ കഴിയുന്ന രീതിയിൽ ആളുകളില്‍ പോസിറ്റീവ് വികാരങ്ങള്‍ കൂട്ടാന്‍ സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രസ് റിലീസില്‍ പറയുന്നു.

  കൂടാതെ, കോവിഡുമായി ബന്ധപ്പെട്ട തലക്കെട്ടോടു കൂടിയ മീമുകള്‍ ആളുകളെ ആ വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതല്‍ ആഴത്തിൽ ചിന്തിക്കാനും സഹായിക്കുന്നു. 'വളരെ സമ്മര്‍ദ്ദം നിറഞ്ഞ സന്ദര്‍ഭവുമായി ബന്ധപ്പെട്ട മീമുകള്‍, ആ സമ്മർദ്ദത്തെ മറികടക്കാനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു'. കോവിഡുമായി ബന്ധപ്പെട്ട മീമുകള്‍ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ആളുകളെ സഹായിക്കുമെന്നതിനുള്ള തെളിവു കൂടിയാണ് ഈ പഠനം.
  Published by:Karthika M
  First published: