COVID 19 | ഒരു മാസത്തിനിടെ സംസ്ഥാനത്ത് അരലക്ഷത്തിലധികം കോവിഡ് രോഗികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
തിരുവനന്തപുരത്താണ് കൂടുതൽ രോഗികളും മരണവും.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ അൻപതിനായിരത്തിലധികം കോവിഡ് രോഗികൾ. ഈ ദിവസങ്ങളിൽ ആകെ 231 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ആകെ മരിച്ചവരുടെ എണ്ണം 100 കടന്നു.
കഴിഞ്ഞ മാസം 3 ന് വരെ 26850 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മരണം 84 ഉം. ഒരു മാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 79625 ആയി ഉയർന്നു. മരണം 315 ആയി. 52775 പേർക്കാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചത്. 231 പേർ ഈ ദിവസങ്ങളിൽ മാത്രം മരിച്ചു.
You may also like:യുപിയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൂന്നാഴ്ച്ചക്കിടയിൽ മൂന്നാമത്തെ സംഭവം [NEWS]നീലേശ്വരം പീഡനം: ഒളിവിൽ പോയ പ്രതി കീഴടങ്ങി; കേസിൽ പിതാവ് ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി [NEWS] റിയ ചക്രബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് [PHOTO]
തിരുവനന്തപുരത്താണ് കൂടുതൽ രോഗികളും മരണവും. ജില്ലയിൽ 16319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 5210 പേർ ചികിത്സയിലുണ്ട്. ഇന്നലെവരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരത്ത് മാത്രം കോവിഡ് മരണം 101 ആയി.
advertisement
മലപ്പുറം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ കൂടുതൽ ഉയരും.
സെപ്തംബർ അവസാനത്തോടെ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം 10,000 എത്തുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത രണ്ട് ആഴ്ച വളരെ നിർണ്ണായകമാണ്.
Location :
First Published :
September 04, 2020 3:07 PM IST