Omicron| സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ 24 പേർക്ക് രോഗബാധ
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
advertisement
രാജ്യത്ത് ഒമിക്രോൺ കേസുകൾ 220ലേക്ക്
രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron cases) 220ലേക്ക്. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. ജമ്മുവിലും മൂന്ന് പേരിൽ ഒമിക്രോൺ കണ്ടെത്തി. ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 54 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും സൽഹിയിൽ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുള്ളതോ തീവ്രപരിചരണ വിഭാഗത്തിൽ 40 % രോഗികൾ ഉള്ളതോ ആയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
advertisement
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കോവിഡ് -19 അണുബാധ കേസുകളുടെ സൂക്ഷ്മപരിശോധന ത്വരിതപ്പെടുത്തുകയും, ഒരു ആഴ്‌ചയിലെ പരിശോധനകളിൽ 10% ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ അല്ലെങ്കിൽ ആശുപത്രി കിടക്കകളിലെ രോഗികളുടെ എണ്ണം 40% മറികടക്കുകയോ ചെയ്‌താൽ രാത്രി ലോക്ക്ഡൗൺ, വലിയ ഒത്തുചേരലുകൾ നിരോധിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിൽ കോവിഡ് -19 ന്റെ പുതിയ തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദം ഉയർത്തിയ ഭീഷണിയുടെ വെളിച്ചത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റർമാർക്കും നിർദ്ദേശം അയച്ചു.
പരിശോധനയിലും നിരീക്ഷണത്തിലും വേണ്ട നിർദ്ദേശങ്ങളും ഭൂഷൺ ശുപാർശ ചെയ്തു: വീട് വീടാന്തരം കയറി കേസുകൾ കണ്ടെത്തൽ, എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും പരിശോധന, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും, ദുർബലരും രോഗബാധിതരുമായ ആളുകളെ കണ്ടെത്തൽ, ദിവസവും നടത്തുന്ന മൊത്തം ടെസ്റ്റുകളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ ശരിയായ അനുപാതം ഉറപ്പാക്കൽ, എല്ലാ കോവിഡ് പോസിറ്റീവ് വ്യക്തികളുടെയും കോൺടാക്റ്റ്-ട്രേസിംഗ്, അവരുടെ സമയോചിതമായ പരിശോധന, അവരുടെ സംസ്ഥാനങ്ങളിലും ജില്ലകളിലും എത്തിയ അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കാൻ സംസ്ഥാന സർവൈലൻസ് ഓഫീസർമാരും ജില്ലാ നിരീക്ഷണ ഓഫീസർമാരും 'എയർ സുവിധ' പോർട്ടലിലേക്കുള്ള പ്രവേശനം ഉപയോഗപ്പെടുത്തൽ തുടങ്ങിയവ നിർദ്ദേശിക്കുന്നു.
Location :
First Published :
December 22, 2021 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ 24 പേർക്ക് രോഗബാധ


