PT Thomas | സംസ്കാരം നാളെ രവിപുരത്ത് ; കണ്ണുകൾ ദാനം ചെയ്യും ; സമ്മതമറിയിച്ച് കുടുംബം

Last Updated:

അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ഉടൻ തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും

കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ പിടി തോമസിന്റെ (PT Thomas)സംസ്കാരം നാളെ വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തിൽ നടക്കും.
അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ഉടൻ തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം.
പിടി തോമസിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതർക്ക് നൽകിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് ഇതിനു ശേഷമാവും മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലേക്ക് തിരിക്കുക.
കൊച്ചിയിലെത്തിക്കുന്ന  മൃതദേഹം  ഡിസിസി ഓഫീസിലും തുടർന്ന് ‌ ടൗൺ ഹാളിലും  തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതു ദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്കാരം നടക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
advertisement
അതേ സമയം രാഹുൽ ഗാന്ധി രാത്രി ഇന്ന് കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അർപ്പിക്കും.
കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു പിടി യുടെ അന്ത്യം.
PT Thomas| 'ശരിക്കുമൊരു പോരാളി'; പിടിയുടെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല: പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ (PT Thomas) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan).
advertisement
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്. തനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി.എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്.
പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി.
advertisement
പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും വിഡി സതീശന‍്.
അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായായിരുന്നു പിടി തോമസിന്റെ വിയോഗം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. ഗാഡ്ഗിൽ അനുകൂല നിലപാട് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിർപ്പിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഘട്ടത്തിലും ഗാഡ്ഗിൽ അനുകൂല നിലപാട് കൈവിട്ടില്ല.
advertisement
തന്റെ മൃതദേഹത്ത് പുഷ്പചക്രങ്ങൾ അർപ്പിക്കരുതെന്നായിരുന്നു ഏറ്റവും അടുത്തയാളുകളോട് അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത്.
നഷ്ടമായത് കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട നേതാവിനെ: കോടിയേരി ബാലകൃഷ്ണൻ
ശ്രീ.P T തോമസിൻറെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാർലമെൻറ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു പാർലമെന്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.
advertisement
പി ടി തോമസ് എം എൽ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്‍റേറിയനുമായിരുന്നു.
ആദരാഞ്ജലികൾ..
നിയമസഭയിലെ കരുത്തുറ്റ ശബ്ദം: മന്ത്രി കെ രാജൻ
തൃക്കാക്കര എംഎല്‍എ ശ്രീ പി.ടി.തോമസിന്റെ നിര്യാണത്തില്‍ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി.ടി. ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിന്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പിടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിന്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PT Thomas | സംസ്കാരം നാളെ രവിപുരത്ത് ; കണ്ണുകൾ ദാനം ചെയ്യും ; സമ്മതമറിയിച്ച് കുടുംബം
Next Article
advertisement
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement