• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid-19 vaccine| ആദ്യ ഡോസിന് ശേഷം കോവിഷീൽഡ് രണ്ടാം ഡോസ് 8-16 ആഴ്ച്ചക്കുള്ളിൽ സ്വീകരിക്കാം

Covid-19 vaccine| ആദ്യ ഡോസിന് ശേഷം കോവിഷീൽഡ് രണ്ടാം ഡോസ് 8-16 ആഴ്ച്ചക്കുള്ളിൽ സ്വീകരിക്കാം

ആദ്യ ഡോസ് കഴിഞ്ഞ് 12-16 ആഴ്ചകൾക്കിടയിലാണ് കോവിഷീൽഡ് രണ്ടാമത്തെ ഡോസ് നൽകുന്നത്

  • Share this:
    ആദ്യ ഡോസിന് ശേഷം എട്ട് മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡിന്റെ (Covishield Dose) രണ്ടാം ഡോസ് നൽകാമെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (NTAGI) ശുപാർശ. അതേസമയം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ വാക്സിൻ രീതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ശുപാർശയൊന്നും നൽകിയിട്ടില്ല.

    ദേശീയ കോവിഡ്-19 വാക്സിനേഷൻ പ്രകാരം ആദ്യ ഡോസ് കഴിഞ്ഞ് 12-16 ആഴ്ചകൾക്കിടയിലാണ് കോവിഷീൽഡ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. ദേശീയ വാക്‌സിനേഷൻ പ്രോഗ്രാമിൽ കോവിഷീൽഡിനായുള്ള സമീപകാല ശുപാർശ ഇതുവരെ നടപ്പാക്കിയിട്ടില്ല.

    ആഗോള തലത്തിലുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് NTAGI ന്റെ പുതിയ നിർദേശമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. 12 മുതൽ 16 ആഴ്ച്ചയ്ക്കിടിയിൽ രണ്ടാമത്തെ കുത്തിവെപ്പ് നൽകുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി പ്രതികരണത്തിന് തുല്യമാണ് എട്ടാഴ്ച്ചയ്ക്കിടയിൽ നൽകുമ്പോൾ ഉണ്ടാകുന്നതെന്നാണ് വിശദീകരണം.
    Also Read-കേരളത്തിൽ ഇന്ന് 596 പേര്‍ക്ക് കോവിഡ്-19; മരണങ്ങളൊന്നുമില്ലാത്ത ദിനം

    കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?

    ആദ്യത്തെയും രണ്ടാമത്തെയും കോവിഡ് തരംഗങ്ങൾക്ക് ശേഷം ജനങ്ങൾ കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങി. അതിന് ശേഷം വന്ന മൂന്നാമത്തെ തരംഗത്തിൽ രോഗലക്ഷണങ്ങൾ (Symptoms) താരതമ്യേന തീവ്രത കുറഞ്ഞതായിരുന്നു. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിൽ കൂടുതൽ ആളുകളും സ്വയം രോഗനിർണ്ണയം നടത്തി വീടുകളിൽ സുരക്ഷിതമായി കഴിയുകയാണ് ചെയ്തത്. കോവിഡ് 19 കേസുകൾ ദിവസേന കുറഞ്ഞു വരികയാണെങ്കിലും ഒമിക്രോൺ വകഭേദം (Omicron variant) ഇപ്പോഴും ഒരു ഭീഷണിയായി തുടരുകയാണ്. കോവിഡ്-19 ന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ ഇവയാണ്:

    പനി
    കോവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണം പനിയാണ്. ഭൂരിഭാഗം രോഗികളിലും പനി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സാധാരണ ഗതിയിൽ നാല് ദിവസവും തീവ്രത കൂടിയ കേസുകളിൽ 7-10 ദിവസവും പനി നീണ്ടുനിൽക്കും. ഗുളിക കഴിക്കുമ്പോൾ താപനില കുറയുമെങ്കിലും അവയുടെ പ്രഭാവം കുറയുമ്പോൾ താപനില വീണ്ടും ഉയരാൻ തുടങ്ങും.

    തുടർച്ചയായ ചുമ
    കോവിഡിന്റെ മറ്റൊരു സാധാരണ ലക്ഷണമാണ് തുടർച്ചയായ ചുമ. ഏതാനും മണിക്കൂറുകളോളം തുടർച്ചയായി ചുമയ്ക്കുകയും തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കോവിഡ് ആകാനാണ് സാധ്യത.

    ക്ഷീണം
    ഒരു പ്രവർത്തനത്തിലും ഏർപ്പെടാതെ തന്നെ കഠിനമായ ക്ഷീണവും അലസതയും ദീർഘനേരം അനുഭവപ്പെടുന്നത് കോവിഡിന്റെ ഒരു പ്രധാന ലക്ഷണമാണ്. വിവിധ കാരണങ്ങളാൽ മുഴുവൻ സമയവും ക്ഷീണം, തളർച്ചയും അനുഭവപ്പെട്ടേക്കാം. ദിവസം മുഴുവനും ഇങ്ങനെ ക്ഷീണത്തോടെ തുടരുകയാണെങ്കിൽ നിങ്ങൾ കോവിഡ് പോസിറ്റീവ് ആയിരിക്കാം.

    ശരീരവേദന
    കോവിഡ്-19 ന്റെ മറ്റൊരു സാധാരണ ലക്ഷണമാണ് ശരീരവേദന. ക്ഷീണം കൊണ്ടോ അല്ലാതെയോ ഉള്ള ശരീരവേദനകളെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ശരീരവേദന അനുഭവപ്പെടുകയാണെങ്കിൽ കോവിഡ് ആകാം കാരണം. കോവിഡ് ബാധിതരായാൽ ശരീരം മുഴുവൻ വേദന അനുഭവപ്പെട്ടേക്കാം.

    മണവും രുചിയും നഷ്ടപ്പെടുന്നു

    കോവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് മണവും രുചിയും നഷ്ടപ്പെടുന്നത്. വൈറസ് നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ നിങ്ങളുടെ രുചി മുകുളങ്ങളെയും മൂക്കിലെ നാഡികളെയും അത് ബാധിക്കുന്നു. കോവിഡ്-19 ഭേദമായതിന് ശേഷവും ഒരുപാട് ആളുകൾക്ക് ഈ രോഗലക്ഷണങ്ങൾ വിട്ടുമാറാത്ത സാഹചര്യമുണ്ട്. മറ്റ് രോഗലക്ഷണങ്ങളുടെ തീവ്രത കുറയുന്നതിനൊപ്പം ശരിയായി മരുന്ന് കഴിക്കുക കൂടി ചെയ്യുമ്പോൾ മാത്രമാണ് മണവും രുചിയും തിരിച്ചു കിട്ടുക.
    Published by:Naseeba TC
    First published: