Omicron | ഒമിക്രോണ്‍ വ്യാപനം; ദക്ഷിണേന്ത്യയില്‍ രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍ 29 പേര്‍
- Published by:Karthika M
- news18-malayalam
Last Updated:
ഒമിക്രോണ്‍ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്
ചെന്നൈ: ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു.
തമിഴ്‌നാട്ടില്‍ 34 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൂടുതല്‍ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്‌മണ്യന്‍ അറിയിച്ചു.
കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയില്‍ 14 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തില്‍ 29 പേരാണ് രോഗ ബാധിതരായുള്ളത്.
advertisement
ഒമിക്രോണ്‍ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 341 ആയി ഉയര്‍ന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും.
ഒമിക്രോണ്‍ ; രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മധ്യപ്രദേശ്
ഭോപ്പാൽ: രാജ്യത്ത് ഒമിക്രോൺ (Omicron ) രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ (Night Curfew) പ്രഖ്യാപിച്ച് മധ്യപ്രദേശേ് (Madhya Pradesh) സർക്കാർ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് രാത്രികാല കർഫ്യൂ ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശേിൽ ഇതുവരെ ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച വരുടെ എണ്ണം 300 കടന്നു.
advertisement
അതേ സമയം സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron Variant) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
advertisement
യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
Location :
First Published :
December 24, 2021 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമിക്രോണ്‍ വ്യാപനം; ദക്ഷിണേന്ത്യയില്‍ രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍ 29 പേര്‍


