കൊറോണ മഹാമാരിക്ക് കാരണം സ്ത്രീകളുടെ തെറ്റായ പ്രവർത്തികൾ: വിവാദ പരാമർശവുമായി പാകിസ്താന്‍ മതപണ്ഡിതൻ

COVID 19 | 'അൽപ വസ്ത്രധാരിണികളായ സ്ത്രീകളാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായത്'

News18 Malayalam | news18-malayalam
Updated: April 27, 2020, 11:03 AM IST
കൊറോണ മഹാമാരിക്ക് കാരണം സ്ത്രീകളുടെ തെറ്റായ പ്രവർത്തികൾ: വിവാദ പരാമർശവുമായി പാകിസ്താന്‍ മതപണ്ഡിതൻ
Maulana Tariq Jameel
  • Share this:
ഇസ്ലാമബാദ്: സ്ത്രീകളുടെ തെറ്റായ പ്രവർത്തികളാണ് കൊറോണ മഹാമാരി വരുത്തി വച്ചതെന്ന മതപണ്ഡിതന്റെ പ്രസ്താവന വിവാദം ഉയർത്തുന്നു. പാകിസ്താൻ മതപണ്ഡിതനായ മൗലാന താരിഖ് ജമീലാണ് സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഒരു ലൈവ് ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ഇയാളുടെ പ്രതികരണം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു ധനസമാഹരണ പരിപാടിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ജമീലിന്റെ പരാമർശങ്ങൾ. 'അൽപ വസ്ത്രധാരിണികളായ സ്ത്രീകളാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായത്... ഇവരുടെ പെരുമാറ്റ രീതികളെ അപലപിച്ച അദ്ദേഹം രാജ്യത്തിന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത് ഈ സ്ത്രീകൾ കാരണമാണെന്ന കനത്ത വിമർശനമാണ് ഉന്നയിച്ചത്.

സംഭവം വിവാദമായതോടെ പണ്ഡിതൻ തന്നെ വിശദീകരണവുമായെത്തി. നാവ് പിഴ മൂലം സംഭവിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിച്ചുവെന്നും കുറ്റുപ്പെടുത്തി. പറഞ്ഞ പ്രസ്താവനയിൽ ഖേദം അറിയിച്ചെങ്കിലും സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കാൻ ജമീൽ തയ്യാറായിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്.

You may also like:COVID 19 | ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS]

കോവിഡ് 19 മഹാമാരിയും സ്ത്രീകളുടെ സദ്പേരും തമ്മിൽ വിശദീകരിക്കാനാകാത്ത വിധം സാമ്യപ്പെടുത്തിയ മൗലാനയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. വസ്തുതയ്ക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ എതിർക്കപ്പെടേണ്ടതാണ് എന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചത്.പ്രമുഖ പാക് ദിനപത്രവും പണ്ഡിതന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയിട്ട് അത് തിരുത്താന്‍ പോലും തയ്യാറാകാത്ത മൗലാനയുടെ നടപടി അപമാനകരം എന്നായിരുന്നു പത്രത്തിലെ എഡിറ്റോറിയൽ ലേഖനം. 
First published: April 27, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading