Covid Vaccine in Kids| കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ പരീക്ഷണം തുടങ്ങിയതായി ഫൈസർ

Last Updated:

6 മാസം മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചുവെന്ന് മാർച്ച് 16ന് മോഡേണ അറിയിച്ചിരുന്നു.

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഫൈസറും ജർമൻ കമ്പനി ബയോഎൻടെക്കും ചേർന്നാണ് പരീക്ഷണം. ആറ് മാസം മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി വാക്സിൻ ഒരുക്കുകയാണ് ലക്ഷ്യം. നിലവിലുള്ള വാക്സിനിൽ നേരിയ മാറ്റം വരുത്തിയാണ് കുട്ടികൾക്കുള്ള വാക്സിൻ ഒരുക്കുന്നത്.
വാക്സിൻ കുട്ടികളിൽ ഉണ്ടാക്കുന്ന ഫലങ്ങളെ സംബന്ധിച്ച പഠനം തുടങ്ങിയതായി ഫൈസർ കമ്പനി അറിയിച്ചു. കൂടുതൽ ജാഗ്രതയോടെയാണ് വാക്സിൻ ഒരുക്കുകയെന്നും കമ്പനി വ്യക്തമാക്കി. 2022 ഓടെ കുട്ടികൾക്കും വാക്സിൻ തയ്യാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിനുള്ള ആദ്യ ബാച്ചിലുള്ളവർക്ക് ബുധനാഴ്ച്ച ആദ്യ ഡോസ് നൽകിയതായി ഫൈസർ വക്താവ് ഷാരോൺ കാസ്റ്റില്ലോ അറിയിച്ചു.
6 മാസം മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചുവെന്ന് മാർച്ച് 16ന് മോഡേണ അറിയിച്ചിരുന്നു. 16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് കോവിഡ് വാക്സിൻ നൽകാൻ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് റഗുലേറ്റേർസ് അനുമതി നൽകിയത്. ഇതുവരെ 66 മില്യൺ ആളുകൾ യുഎസ്സിൽ വാക്സിൻ സ്വീകരിച്ചു. നിലവിൽ യുഎസ്സിൽ 16, 17 വയസ്സ് പ്രായമുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണയുടെ വാക്സിൻ 18 വയസ്സിന് മുകളിലുള്ളവർക്കാണ് നൽകി വരുന്നത്. മാത്രമല്ല, യുഎസ്സിൽ ഇതുവരെ കുട്ടികൾക്കുള്ള വാക്സിന് ഒരു കമ്പനിക്കും അനുമതിയും ലഭിച്ചിട്ടില്ല.
advertisement
ഇന്ത്യയിൽ ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് പ്രതിദിന വർദ്ധന അറുപതിനായിരത്തിലേക്ക് ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ മുപ്പത്തി അയ്യായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയിൽ രാജ്യത്ത് വൻ വർദ്ധനയാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ മാത്രം 257 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ മാസം പകുതിയോടെ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
കഴിഞ്ഞ ഫെബ്രുവരി മുതൽ ദിവസേനയുള്ള കോവിഡ‍് കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. ഫെബ്രുവരി 15 മുതലുള്ള ദിവസങ്ങൾ എണ്ണുകയാണെങ്കിൽ കോവിഡിന്റെ രണ്ടാം തരംഗം നൂറ് ദിവസമെങ്കിലും നീണ്ടു നിൽക്കുമെന്നും റിപ്പോർട്ട് പറയുന്നു.
കോവിഡിൽ നിന്നും മുക്തമാകാൻ ലോക്ക്ഡൗണോ നിയന്ത്രണങ്ങളോ കൊണ്ട് ഫലമുണ്ടാകില്ലെന്നും വ്യാപകമായ വാക്സിനേഷൻ മാത്രമാണ് ഒരേയൊരു പോംവഴിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine in Kids| കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ പരീക്ഷണം തുടങ്ങിയതായി ഫൈസർ
Next Article
advertisement
എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ
എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ
  • അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി.

  • ആസാമിലെ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

  • എഥനോൾ ഒരു പ്രധാന ബദല്‍ ഊര്‍ജ്ജ സ്രോതസ്സായി പ്രവർത്തിപ്പിക്കും

View All
advertisement