• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | ഒമിക്രോണ്‍ ; പ്രത്യേത വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മുതിര്‍ന്നവരില്‍ പരീക്ഷണം ആരംഭിച്ച് ഫൈസര്‍-ബയോഎന്‍ടെക്

Covid Vaccine | ഒമിക്രോണ്‍ ; പ്രത്യേത വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മുതിര്‍ന്നവരില്‍ പരീക്ഷണം ആരംഭിച്ച് ഫൈസര്‍-ബയോഎന്‍ടെക്

സന്നദ്ധപ്രവര്‍ത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷണം നടക്കുന്നത്.

  • Share this:
    ഒമിക്രോണ്‍ (Omicron)  വ്യാപനം വര്‍ധിക്കുമ്പോള്‍ ഫൈസറും ബയോഎന്‍ടെക്കും 55 വയസ്സിന്  താഴെ പ്രായമുള്ളവരില്‍ ഒമിക്റോണ്‍-നിര്‍ദ്ദിഷ്ട കോവിഡ് -19 വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പരിശോധിക്കുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. കമ്പനികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    വരുന്ന മാര്‍ച്ച് മാസത്തിനുള്ളിൽ വാക്‌സിന്‍ റെഗുലേറ്ററിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല മുമ്പ് പറഞ്ഞിരുന്നു. ബൂസ്റ്ററുകള്‍ ഒമിക്രോണില്‍ നിന്ന് സംക്ഷണം നിലവിലെ പഠനം സൂചിപ്പിക്കുന്നുണ്ടെങ്കിലും കമ്പനി ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയുടെ വാക്സിന്‍ റിസര്‍ച്ച് മേധാവി കാത്രിന്‍ ജാന്‍സെന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    കാലക്രമേണ ഈ സംരക്ഷണം കുറഞ്ഞ് വരുമെന്നും ഈ സാഹചര്യത്തെ നേരിടുന്നതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നതായും ഭാവിയില്‍ ഒമിക്രോണിനെതിരെ പുതിയ വകഭേദങ്ങളെയും നേരിടാന്‍ പരീക്ഷം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

    നിലവിലെ വാക്‌സിന്റെ സംരക്ഷണം ഒമിക്റോണിനെതിരെ കുറഞ്ഞു വരുന്നതായി ജര്‍മ്മന്‍ ബയോടെക് കമ്പനിയായ ബയോഎന്‍ടെക് സിഇഒ ഉഗുര്‍ സാഹിന്‍ കൂട്ടിച്ചേര്‍ത്തു.

    വകഭേദത്തിന് അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഞങ്ങളുടെ പഠനം. ഒമിക്രോണിന് എതിരെ കടുതല്‍ ശക്തമായ സംരക്ഷണം ആവശ്യമാണ്.

    Covid-19 Home Testing Kits | കോവിഡ് 19 ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    18നും 55നും ഇടയില്‍ പ്രായമുള്ള 1420 പേരെയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.വാക്സിന്‍ ഫലപ്രാപ്തി കണക്കാക്കുന്നതിനുപകരം, ഡോസ് കഴിച്ചവരുടെ രോഗപ്രതിരോധ പ്രതികരണമാണ് പഠനത്തിന്റെ ലക്ഷ്യം എന്നതിനാലാണ് 55 വയസ്സിനു മുകളിലുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഫൈസര്‍ വക്താവ് പറഞ്ഞു. അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും ഉള്‍പ്പെടെ ട്രയല്‍ നടക്കുന്നുണ്ട്. സന്നദ്ധപ്രവര്‍ത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷണം നടക്കുന്നത്.

    Omicron | നഗരങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം ശക്തം; പടരുന്നത് ബി.എ. 2 ഉപവകഭേദം

    ഇന്ത്യയിലെ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

    കൊറോണ വൈറസിന്റെ !മിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു. മെട്രോ നഗരങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും ഇന്‍സോഗ് വ്യക്തമാക്കി.

    രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അധിക കേസുകളും തീരെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവയോ, നേരിയ ലക്ഷണങ്ങള്‍ ഉള്ളവയോ ആണ്. മാത്രമല്ല ഒമിക്രോണ്‍ ബാധിക്കപ്പെടുന്ന ഭൂരിഭാഗം പേരും വിദേശയാത്ര കഴിഞ്ഞു വന്നവരുമാണ്.

    ബി.എ-1 ഉപവകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

    അതേ സമയം രാജ്യത്തെ കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) മൂന്നാം തരംഗത്തെ കുട്ടികൾ (Children) ഭേദപ്പെട്ട നിലയിൽ തരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ (Health Experts). രക്ഷിതാക്കള്‍ക്കിടയിലെ പരിഭ്രാന്തി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ആകസ്മികമായി ഉണ്ടാകുന്ന കൊറോണ വൈറസ് അണുബാധ (Corona Virus Infection) എന്നിവയാണ് കോവിഡ് 19 മൂലം കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഇന്ത്യയിലുടനീളമുള്ള ശിശുരോഗവിദഗ്ദ്ധര്‍ (Paediatricians) ന്യൂസ് 18-നോട് വെളിപ്പെടുത്തി.

    ധാരാളം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ള ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ, കോവിഡിന്റെ പാർശ്വഫലമെന്ന നിലയിൽ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) എന്ന അപൂർവ രോഗാവസ്ഥയുടെ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഫെബ്രുവരി പകുതിയോടെയോ മാര്‍ച്ച് മാസത്തോടെയോ അത് സംഭവിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
    Published by:Jayashankar Av
    First published: