ആൾക്കൂട്ടങ്ങളിൽ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് കോവിഡിന്റെ ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിർദേശം നല്‍കി.കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാജ്യത്തെ കോവിഡ് വ്യാപനത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.