POCSO| മലപ്പുറത്ത് പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കസ്റ്റഡിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്.
മലപ്പുറം: പോക്സോ കേസിൽ (POCSO)പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. റിട്ട. അധ്യാപകൻ കെ.വി. ശശികുമാറാണ് (KV Sasi Kumar) അറസ്റ്റിലായത്. പീഡനക്കേസിൽ പ്രതിയായതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ഫ്രറ്റേണിറ്റിയും മലപ്പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. 30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്.
Also Read-പോക്സോ കേസിൽ പ്രതിയായ മലപ്പുറത്തെ മുൻ അധ്യാപകൻ ഇപ്പോഴും ഒളിവിൽ; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തം
ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികളുടെ പരാതി സ്കൂൾ മാനേജ്മെന്റ് ഗൗരവത്തിൽ എടുക്കാതെ അധ്യാപകനെ സംരക്ഷിച്ചു എന്നും വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചു.
advertisement
സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായോ?
മലപ്പുറത്ത് വിദ്യാർഥിനികളെ സർവീസിലിരിക്കെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ.എസിനെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം
Location :
First Published :
May 13, 2022 5:31 PM IST


