Covid 19 | മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

പ്രണബ് മുഖർജി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വറന്റീനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കോവിഡ് പരിശോധന നടത്തിയത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 62,064 കോവിഡ് പോസിറ്റീവ് കേസുകളും  1,007 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുക്കനുസരിച്ച്  6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്.  15,35,744 പേർ രോഗമുക്തരായി. ഇതുവരെ രോഗം ബാധിച്ചവുരുടെ എണ്ണം 22,15,075 ആയി ഉയർന്നു. ഇതിനിടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. പുതിയ കേസുകളിൽ 80 ശതമാനത്തിലധികം പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച  ന്യൂറോളജിസ്റ്റ് പിടിയിൽ
പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയിൽ
  • ന്യൂറോളജിസ്റ്റ് ഡേവിഡ് വർഗാസ് ലോവി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം.

  • മെഡിക്കൽ റെക്കോർഡുകൾ തിരുത്തിയതും പരിശോധനയ്ക്കിടെ അമ്മ മുറിയിൽ ഉണ്ടെന്നു വ്യാജമായി രേഖപ്പെടുത്തിയതും കണ്ടെത്തി.

  • ലൈംഗിക അതിക്രമം, രേഖകളിൽ തിരിമറി എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾ ജയിലിൽ.

View All
advertisement