Covid-19 Third Wave | കോവിഡ് മൂന്നാം തരംഗം: അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും
- Published by:user_57
- news18-malayalam
Last Updated:
മഹാമാരിയുടെ മൂന്നാം തരംഗം രാജ്യത്ത് ഉയരുമ്പോൾ അപകടസാധ്യതയുള്ള ജനവിഭാഗത്തിന് അധിക സംരക്ഷണം ആവശ്യമാണ്
കോവിഡ് 19ന്റെ ഒമിക്രോൺ (Omicron) വേരിയന്റ് കാരണം ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപരമായി ദുർബലരായ വിഭാഗത്തോട് കൂടുതൽ ജാഗ്രത പാലിക്കാനും പ്രൈമറി, ബൂസ്റ്റർ ഡോസുകൾ എത്രയും വേഗം സ്വീകരിക്കാനും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ഹെൻറി പി. ക്ലൂഗെ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, വൈറസ് വ്യാപനം തടയാൻ ജനത്തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായമായവർ, നിലവിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഉൾപ്പെടുന്നതാണ് അദ്ദേഹം തന്റെ പ്രസ്താവനയിൽ പരാമർശിച്ച ദുർബല വിഭാഗം. വാക്‌സിൻ സ്വീകരിക്കാൻ പ്രായമായവരടക്കം മുന്നോട്ടു വന്നെങ്കിലും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇപ്പോഴും ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
“നിങ്ങൾ ഗർഭിണികളോ മുലയൂട്ടുന്നവരോ ആണെങ്കിലും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം അനുസരിച്ച് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാമെന്ന്“ മുതിർന്ന ക്ലിനിക്കൽ ഡയറ്റീഷ്യൻ വിധി ധിംഗ്ര പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിനേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പല ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിലെ കോവിഡ് 19 പ്രതിസന്ധിയിൽ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഉചിതമായ മുൻകരുതലുകൾ അണുബാധ പിടിപെടുമോ എന്ന ഭയം കുറയ്ക്കുന്നതിനും വളരെ പ്രധാനമാണെന്നും വിധി ധിംഗ്ര പറഞ്ഞു.
advertisement
ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും പ്രതിരോധ കുത്തിവയ്പ് എടുക്കാൻ നിർദ്ദേശിക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കാരണം ഇത് അവർക്ക് മാത്രമല്ല സംരക്ഷണം നൽകുന്നത് കുഞ്ഞിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു രേഖയിൽ, കോവിഡ് 19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുള്ള മിഥ്യാ ധാരണകളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കുന്ന ചില സംശയങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ട്.
“കോവിഡ് 19ന്റെ മൂന്നാം തരംഗം വാക്സിനേഷൻ എടുക്കാത്ത ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മാർക്കും അപകടസാധ്യത ഉയർത്തിയിട്ടുണ്ട്“ ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റൽ (LNJP) എംഡി ഡോ സുരേഷ് കുമാർ കഴിഞ്ഞ ആഴ്ച, എഎൻഐയോട് പറഞ്ഞു “കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ, 20ഓളം കോവിഡ് -19 ബാധിച്ച ഗർഭിണികളെ എൽഎൻജെപിയിൽ പ്രവേശിപ്പിച്ചിരുന്നു. അവർക്ക് വളരെ നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്. എന്നാൽ അവയൊന്നും ഒമിക്രോൺ വകഭേദം ആയിരുന്നില്ല“ അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
നിലവിൽ, മഹാമാരിയുടെ മൂന്നാം തരംഗം രാജ്യത്ത് ഉയരുമ്പോൾ അപകടസാധ്യതയുള്ള ജനവിഭാഗത്തിന് അധിക സംരക്ഷണം ആവശ്യമാണ്.
കേരളത്തില്‍ ഇന്നലെ 18,123 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
Location :
First Published :
January 17, 2022 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 Third Wave | കോവിഡ് മൂന്നാം തരംഗം: അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും


