ലോക്ക്ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അങ്കമാലിയിൽ അറസ്റ്റിൽ
ലോക്ക്ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അങ്കമാലിയിൽ അറസ്റ്റിൽ
ആദ്യകുർബാന ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കോവിഡ് രോഗികൾ ഏറെയുള്ള സ്ഥലമായിരുന്നു ചെങ്ങമനാട്. കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ഇവിടെ രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവന്നത്.
കൊച്ചി: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അറസ്റ്റിൽ. അങ്കമാലി പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോർജ് പാലാമറ്റം ആണ് അറസ്റ്റിലായത്.
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും മാത്രമാണ് അനുമതി. ഇതു ലംഘിച്ചാണ് 25 പേരെ പങ്കെടുപ്പിച്ച് ആദ്യ കുർബാന നടത്തിയത്. രാവിലെ ഏഴു മണിക്ക് ചടങ്ങ് ആരംഭിച്ചു. വലിയ ജനക്കൂട്ടം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഏഴരയോടെ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി. ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതിന് വൈദികനെയും ചടങ്ങിൽ പങ്കെടുത്തവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ആദ്യകുർബാന ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കോവിഡ് രോഗികൾ ഏറെയുള്ള സ്ഥലമായിരുന്നു ചെങ്ങമനാട്. കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ഇവിടെ രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കർശന പോലീസ് പരിശോധനയാണ് നടക്കുന്നത്. ഇന്നലെ എറണാകുളം റൂറൽ മേഖലയിൽ മാത്രം 252 പേർക്കെതിരെ ആണ് കേസെടുത്തത്.
ആറു ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. വൈക്കം നഗരസഭ 17-ാം വാർഡിൽ മൂകാംബികച്ചിറ കുടുംബത്തിനാണ് ഈ ദുര്യോഗമുണ്ടായത്. രണ്ട് സഹോദരങ്ങളെയും അവരിലൊരാളുടെ ഭാര്യയെയുമാണ് ഈ കുടുംബത്തിന് നഷ്ടമായത്. മൂകാംബികച്ചിറയിൽ ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും മരിച്ചു. ഈ വേർപാടിൽ മക്കളും കുടുംബാംഗങ്ങളും മനംനൊന്ത് കഴിയുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ ബാബുവിന്റെ ഭാര്യ നിർമല (61) മരിച്ചത്.
ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു. അന്നന്ന് തൊഴിലെടുത്താണ് ഇവർ കുടുംബം പോറ്റിയിരുന്നത്. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തിൽ നടത്തി.
ബാലകൃഷ്ണന്റെ ഭാര്യ മീര. മകൻ വിഷ്ണു. ബാബുവിന്റെയും നിർമലയുടെയും മക്കൾ: രതീഷ്, രമ്യ. മരുമകൻ: സ്മീതിഷ് (കേരള പോലീസ്).
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.