വാഷിംഗ്ടണ്‍: വാക്‌സിന്‍ എടുക്കാത്ത രക്തദാതാക്കള്‍ക്കളെ സംഘടിപ്പിക്കുന്നവരും വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളുമൊക്കെയാണ് ‘ശുദ്ധരക്തം’ അഥവാ പ്യുവർ ബ്ലഡ് (Pure Blood) എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനം രൂപപ്പെടാൻ കാരണമായത്. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ എടുത്ത ആളുകളില്‍ നിന്ന് രക്തം സ്വീകരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഈ പ്രസ്ഥാനം പ്രചരിപ്പിക്കുന്നത്.
വാക്‌സിന്‍ എടുക്കാത്ത ആളുകളില്‍ നിന്ന് രക്തം എടുക്കുന്ന രക്തബാങ്കുകള്‍ വേണമെന്ന് ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവര്‍ വാദിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകൾ ദാനം ചെയ്യുന്ന രക്തം ആവശ്യപ്പെടുന്ന നിരവധി അഭ്യര്‍ത്ഥനകള്‍ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് വടക്കേ അമേരിക്കയിലെ മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു.
Also read-പോസ്റ്റ്മോര്‍ട്ടത്തിന് മുൻപുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി
വാക്സിന്‍ വിരുദ്ധര്‍ ഇതിനെ ‘ശുദ്ധരക്തം’ (Pure Bloods) എന്നാണ് വിളിക്കുന്നത്. വാക്‌സിന്‍ എടുത്ത ആളുകൾ മരിക്കുന്നതായി അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഇവർ വാക്‌സിന്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ന്യൂസിലന്‍ഡിലെ ദമ്പതികളുമായി ബന്ധപ്പെട്ട ഒരു കേസ് ഇതിന് ഉദാഹരണമാണ്. വാക്‌സിന്‍ സ്വീകരിച്ച ആളില്‍ നിന്നാകാം രക്തം എടുത്തിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ തടയാന്‍ ശ്രമിച്ചു.
ഇവരുടെ ഈ നിലപാടിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി കുഞ്ഞിനെ താല്‍ക്കാലികമായി കസ്റ്റഡിയില്‍ എടുക്കാന്‍ ന്യൂസിലാന്‍ഡ് കോടതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വാക്‌സിന്‍ വിരുദ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ഒരു ശാസ്ത്രവുമില്ല. വാക്സിന്‍ എടുത്ത ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചുവെന്ന് കരുതി ആ രക്തം സ്വീകരിച്ച വ്യക്തി ഒരിക്കലും വാക്സിനേറ്റ് ചെയ്യപ്പെടുന്നില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും ഇല്ലിനോയി ചിക്കാഗോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കാട്രിന്‍ വാലസ് എഎഫ്പിയോട് പറഞ്ഞു.
Also read- കോവിഡ് കണക്കില്‍ ഞെട്ടി ജപ്പാന്; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 456 മരണങ്ങള്
എന്നാല്‍, എംആര്‍എന്‍എ കൊറോണ വൈറസ് വാക്‌സിനുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് മുദ്രകുത്തുകയും വാക്‌സിന്‍ എടുക്കാത്ത ആളുകളെ സ്വീകര്‍ത്താക്കളുമായി ബന്ധിപ്പിക്കുന്നതിനുമായി സ്വിസ് പ്രകൃതിചികിത്സകനായ ജോര്‍ജ്ജ് ഡെല്ല പിയത്ര ‘സേഫ് ബ്ലഡ് ഡൊണേഷന്‍’ എന്ന ഒരു സ്ഥാപനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. സൂറിച്ച് ആസ്ഥാനമായുള്ള ഈ സ്ഥാപനം ഫ്‌ളോവേഴ്‌സിന് വാക്സിൻ സ്വീകരിക്കാത്ത ആളുകളിൽ നിന്ന് രക്തം ലഭ്യമാക്കുന്നുവെന്നും യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ സേവനം ലഭ്യമാണെന്നും വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച വ്യക്തികളില്‍ നിന്നുള്ള രക്തം സ്വീകരിക്കുന്നത് സുരക്ഷിതമാണ്,’ അമേരിക്കന്‍ റെഡ് ക്രോസില്‍ നിന്നുള്ള ജെസ്സ മെറില്‍ എഎഫ്പിയോട് പറഞ്ഞു. മറ്റ് വാക്സിനുകള്‍ക്ക് സമാനമായി, ഒരു വ്യക്തിയെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നതിന് വേണ്ടിയാണ് കൊവിഡ്-19 വാക്സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Also read- 60 പിന്നിട്ടവരും അനുബന്ധരോഗങ്ങളുള്ളവരും കരുതല്‍ ഡോസ് വാക്സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍
സേഫ് ബ്ലഡ് അംഗങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചേരാന്‍ 50 യൂറോ ഫീസായി നല്‍കണം. തുടര്‍ന്നുള്ള ഓരോ വര്‍ഷവും 20 യൂറോ നല്‍കണമെന്ന് വെബ്‌സൈറ്റ് പറയുന്നു.’ സേഫ് ബ്ലഡ്’ പ്രസ്ഥാനം 100 ശതമാനവും തെറ്റായ വാക്‌സിന്‍ വിരുദ്ധ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാലസ് പറഞ്ഞു.
ബീജവും മുലപ്പാലും
രക്തത്തിന് പുറമെ, വാക്‌സിന്‍ എടുക്കാത്ത പുരുഷന്മാരില്‍ നിന്ന് ബീജം വേണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിറ്റ്‌കോയിന്‍ പോലെ വാക്‌സിന്‍ എടുക്കാത്ത അമ്മമാരുടെ മുലപ്പാലിന്റെ ആവശ്യവും വരും നാളുകളില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കൊവിഡ്
വാക്‌സിനുകള്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും മനുഷ്യന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്തുമെന്നുമുള്ള തെറ്റായ അവകാശവാദങ്ങളിലുള്ള വിശ്വാസത്തില്‍ നിന്നാണ് ഇത്തരം ആവശ്യങ്ങള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള രാജ്യങ്ങളില്‍ ഇത്തരം രക്തം ലഭിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരം കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.