നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കേരളത്തിലെ കോവിഡ് കുതിച്ചുയരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

  COVID 19| കേരളത്തിലെ കോവിഡ് കുതിച്ചുയരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

  ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ. ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുക.

   ഹോട്ടലുകളിൽ നേരിട്ടെത്തി പാഴ്സൽ വാങ്ങാൻ അനുമതിയില്ല. ഓൺലൈൻ വഴി മാത്രമായിരിക്കും ഭക്ഷണ വിതരണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് 7 മണിവരെ പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ട്.

   ടിപിആർ കുറവുള്ള എ, ബി വിഭാഗങ്ങളിലെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കമ്പനികളിലും 50 ശതമാനം ജീവനക്കാരെയാണ് അനുവദിക്കുക. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനകാർക്ക് മാത്രമാകും അനുമതി.
   Also Read- Covid 19 | സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു; 17518 പേർക്ക് കോവിഡ്; ടിപിആർ 13.63; മരണം 132

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്.

   ഇന്നലെ കേരളത്തില്‍ 17,518 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.‌

   Also Read- RAIN ALERT| കേരളത്തിൽ തോരാതെ പെരുമഴ; ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി.

   രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2786, തൃശൂര്‍ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂര്‍ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസര്‍ഗോഡ് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 16, കണ്ണൂര്‍ 14, തൃശൂര്‍ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
   Published by:Naseeba TC
   First published:
   )}