മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്നും റഷ്യ അറിയിച്ചു. ഇതുവരെ 100 കോടി ഡോസ് വാക്സിനുകളുടെ ഓർഡർ മുൻകൂട്ടി ലഭിച്ചെന്നും റഷ്യ അവകാശപ്പെട്ടു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിന്‍ റഷ്യയിലെ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയെന്ന വാർത്ത ഇന്ന് രാവിലെയാണ് വ്ളാദിമർ പൂടിൻ പ്രഖ്യാപിച്ചത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂടിൻ രാവിലെ അറിയിച്ചു.
''ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തു'' - എന്നാണ് മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്നും പൂടിൻ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.