രാജ്യത്തുടനീളം കോവിഡ് -19 (Covid-19) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പരിശോധനാ കിറ്റുകളുടെ(Self-testing Kits) വിൽപ്പന ആരോഗ്യ വിദഗ്ധരില്‍ പുതിയ ആശങ്ക ഉയര്യർത്തുന്നു. കഴിഞ്ഞ ആഴ്ചയ്ക്കുള്ളില്‍ ഒരു കമ്പനി മാത്രം 5 ലക്ഷത്തിലധികം സ്വയം പരിശോധനാ കിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍.
ശനിയാഴ്ച മുംബൈയില്‍ മാത്രം 20,318 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കൂടാതെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്, അതേസമയം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,95,098 ആയി ഉയര്‍ന്നു, മരണസംഖ്യ 16,399 ആണ്.
എന്തുകൊണ്ടാണ് ആളുകള്‍ ആര്‍ടി-പിസിആർ -നേക്കാള്‍ റാപ്പിഡ് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കുന്നത്?ഒറ്റരാത്രികൊണ്ട് നഗരത്തിലെ കോവിഡ് -19 രോഗനിര്‍ണയത്തിന്റെ പ്രധാന ഘടകമായി സ്വയം പരിശോധന രീതി മാറിയതായി ടൈംസ് ഓഫ് ഇന്ത്യ (TOI) റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഡോക്ടര്‍മാര്‍ ദ്രുത പരിശോധനയും ആര്‍ടി-പിസിആര്‍ പരിശോധനകളും ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും ഫലങ്ങള്‍ ശരാശരി 48-72 മണിക്കൂറുകള്‍ക്കിടയിലാണ് ലഭിക്കുന്നത്.
ഒമൈക്രോണിന്റെ രോഗാവസ്ഥ കണക്കിലെടുത്ത്, ഒരു RT-PCR റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പ് ഏതാണ്ട് നീണ്ട സമയമാണ്. പോസിറ്റീവ് ആയ വ്യക്തിയെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും വേഗത്തില്‍ ചികിത്സ ആരംഭിക്കാനും റാപ്പിഡ് ടെസ്റ്റുകള്‍ ഏളുപ്പത്തില്‍ സഹായിക്കുന്നു.
ഒമൈക്രോണ്‍ വ്യാപനത്തിനിടയില്‍ എത്ര കിറ്റുകള്‍ വിറ്റു?ജനുവരി 1 നും 7 നും ഇടയില്‍ മുംബൈയില്‍ മാത്രം അഞ്ച് ലക്ഷം കിറ്റുകള്‍ വിറ്റഴിച്ചതായി 'കോവിസെല്‍ഫ്' നിര്‍മ്മിക്കുന്ന മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റിന്റെ വില 250 രൂപയാണ്, 250 രൂപയ്ക്ക് കിറ്റ് വില്‍ക്കുന്ന കമ്പനി കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയ ഡിസംബര്‍ അവസാന വാരത്തില്‍ 25,000 യൂണിറ്റുകള്‍ മൊത്തമായി വിറ്റഴിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രവണത ശ്രദ്ധിക്കപ്പെടുന്നുണ്ടോ?മുംബൈയ്ക്കൊപ്പം രാജ്യതലസ്ഥാനത്തും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. മുംബൈയില്‍ വില്‍പ്പന നടത്തിയിരുന്ന അതേ കമ്പനി ജനുവരിയില്‍ ഡല്‍ഹിയില്‍ 2.5 ലക്ഷം കിറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പ്പനയില്‍ 500% വര്‍ധനയുണ്ടായതായി പൂനെ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകന്‍ ഹസ്മുഖ് റാവല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സമാനമായ ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികളും കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ സമാനമായ പ്രവണതകള്‍ ഉള്ളതായി പറയുന്നു. മറ്റ് സെല്‍ഫ്-ടെസ്റ്റ് കിറ്റ് നിര്‍മ്മാതാക്കളായ പാന്ബിയോയും കോവിഫൈന്‍ഡ് നിര്‍മ്മിക്കുന്ന മെറിലും- വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുള്ളതായി സാക്ഷ്യപ്പെടുത്തുന്നു.
അവര്‍ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്കിലും. ആഴ്ചയില്‍ 50% ഡിമാന്‍ഡ് വര്‍ധിക്കുന്നതായി മെറില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് ഭട്ട് പറഞ്ഞു. പ്രതിമാസം 20 ദശലക്ഷം കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി കമ്പനിക്കുണ്ടെന്ന് അവകാശപ്പെടുന്നു.
ഇതിനര്‍ത്ഥം യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ വളരെ കൂടുതലാണോ?റാപ്പിഡ് ടെസ്റ്റ് നിര്‍മ്മാതാക്കള്‍ വില്‍പ്പന കുതിച്ചുയരുന്നതില്‍ സന്തുഷ്ടരാണെങ്കിലും, ഈ മെട്രോകളിലെ ആരോഗ്യ അധികാരികള്‍ നിരവധി കേസുകള്‍ റഡാറിന് കീഴില്‍ പോകുന്നതായി ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഒരു സിവിക് ഉദ്യോഗസ്ഥന് ടൈംസ് ഓഫ് ഇന്ത്യ യോട് പറഞ്ഞു, ഒരു ദിവസം ശരാശരി 2,700-3,000 സ്വയം പരിശോധനാ വിവരങ്ങള്‍ മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ, അതില്‍ 250-300 പോസിറ്റീവ് ഫലങ്ങളാണ്. ''ആപ്ലിക്കേഷനില്‍ ഫലങ്ങള്‍ രേഖപ്പെടുത്താന്‍ ആളുകള്‍ക്ക് ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണം. ഞങ്ങള്‍ക്ക് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ല,' ഉദ്യോഗസ്ഥന് പറഞ്ഞു.
Also Read-Omicron | മുമ്പ് കോവിഡ് ബാധിച്ചവരെ ഒമിക്രോണ്‍ വീണ്ടും ബാധിക്കുമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെആര്ടി-പിസിആര്‍ പരിശോധനാ ഫലങ്ങള്‍ക്കൊപ്പം, മുംബൈ സിവില്‍ ബോഡി ദ്രുത പരിശോധനയ്ക്കായി പ്രത്യേക ഡാറ്റയും സൂക്ഷിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍, 89,326 ഫലങ്ങള്‍ ഉപയോക്താക്കള്‍ അറിയിച്ചു. ട്രെന്‍ഡ് അംഗീകരിച്ചുകൊണ്ട്, പ്രാദേശിക കെമിസ്റ്റ് സ്റ്റോര്‍ ഉടമകള്‍ ഒരു ദിവസം കൊണ്ട് വിറ്റുതീരുന്ന ആയിരം കിറ്റുകളുടെ പെട്ടികള്‍ സംഭരിക്കുന്നുണ്ടെന്നും ദക്ഷിണ, മധ്യ മുംബൈ എന്നിവിടങ്ങളിലാണ് ഡിമാന്‍ഡ് കൂടുതലെന്നും അറിയിച്ചു.
Precautionary Vaccine | സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍; ഇന്നു മുതല്‍ ബുക്കിങ്നഗരത്തില് പ്രതിദിനം 70,000-ത്തിലധികം ടെസ്റ്റുകള്‍ നടത്തുന്നു, ഭൂരിഭാഗവും ആര്‍ടി-പിസിആര്‍ ആണ്, ഹോം ടെസ്റ്റുകളെക്കുറിച്ച് ഞങ്ങള്‍ അമിതമായി വേവലാതിപ്പെടുന്നില്ല, ഫലങ്ങള്‍ പ്രഖ്യാപിക്കാനും പോസിറ്റീവ് ആകുമ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നതിനും ആളുകള്‍ക്ക് ഉത്തരവാദിത്തമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു, ''എഎംസി സുരേഷ് കകാനി ടൈംസ് ഓഫ് ഇന്ത്യ യോട് പറഞ്ഞു. എന്നിരുന്നാലും, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്, ആശുപത്രി പ്രവേശനത്തിന് പോസിറ്റീവ് RT-PCR ടെസ്റ്റ് റിപ്പോര്‍ട്ട് ആവശ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.