Explained| രാജ്യത്തെ ഞെട്ടിച്ച് കോവിഡ് 19 രണ്ടാം ഘട്ടം; നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ

Last Updated:

സുരക്ഷാ നിബന്ധനകൾ പിന്തുടരുന്നതിൽ ജനങ്ങൾ കാണിക്കുന്ന അലസതയാണ് ഇത്തരത്തിലുള്ള വർദ്ധനവിന് കാരണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു.

ഇന്ത്യയിൽ പ്രതിദിനം കൊറോണ ബാധിതരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 43,846 പുതിയ കൊറോണ കേസുകളാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. നാല് മാസത്തിനുള്ളിലെ ഏറ്റവും വലിയ കണക്കാണിത്. അതുകൊണ്ടുതന്നെ കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിലേക്കാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. പകർച്ചവ്യാധിയിൽ ഉണ്ടായ അപകടകരമായ വർദ്ധനവ് പഞ്ചാബ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർശനമായ നടപടികൾ എടുക്കുന്നതിന് കാരണമായിരിക്കുകയാണ്.
സുരക്ഷാ നിബന്ധനകൾ പിന്തുടരുന്നതിൽ ജനങ്ങൾ കാണിക്കുന്ന അലസതയാണ് ഇത്തരത്തിലുള്ള വർദ്ധനവിന് കാരണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു. അണുബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം സാഹചര്യം അപകടകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''കോവിഡിനെതിരെ പാലിക്കേണ്ടതായ നിബന്ധനകൾ ദുർബലപ്പെടുത്തരുത് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈ കഴുകുക എന്നിവ കോവിഡിനെ ചെറുത്തു തോൽപ്പിക്കുന്നതിന് നാം ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ്. ഈ പകർച്ച വ്യാധിക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഉപകരണങ്ങളാണ് ഇവ. കൂടാതെ, കോവിഷീൽഡ്, കോവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകൾ ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. ഇവയാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ രണ്ടാമത്തെ ഉപകരണം'' അദ്ദേഹം പറഞ്ഞു.
advertisement
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നത് നിർണ്ണായകമാണെന്നും അതിനായി രാജ്യത്ത് മൈക്രോ - കണ്ടെയ്‌ൻമെന്റ് സോണുകൾ സ്ഥാപിക്കണമെന്നും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ബുധനാഴ്‌ച പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. '' നമുക്ക് ഇപ്പോൾ ഈ മഹാമാരി തടയാൻ കഴിയുന്നില്ലെങ്കിൽ അത് രാജ്യത്ത് ഉടനീളം വ്യാപകമായേക്കാം. രണ്ടാമതും ഉയർന്നുവന്ന ഈ മഹാമാരിയെ ഉടൻ തന്നെ ഇല്ലാതാക്കണം, അതിനായി നിർണ്ണായകമായ നടപടികൾ കൈക്കൊള്ളണം'' . മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അദ്ദേഹം പറഞ്ഞു.
advertisement
പകർച്ച വ്യാധിയുടെ ആദ്യ ഘട്ടത്തേക്കാൾ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ സ്‌റ്റേജിൽ എണ്ണത്തിൽ ഗണ്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നതിന് മുമ്പായി നമുക്ക് ഇതിനെ തടഞ്ഞു നിർത്തേണ്ടിയിരിക്കുന്നു. അതിനായി നാം കുറച്ച് മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു.
ചെയ്യേണ്ട കാര്യങ്ങൾ:
വ്യക്തിഗത ശുചിത്വം പാലിക്കുക. കുറഞ്ഞത് 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക., പുറത്ത് പോകുമ്പോൾ, സാനിറ്റൈസർ എടുക്കുക, ഇടയ്‌ക്കിടക്ക് ഉപയോഗിക്കുക., വീടുകളിൽ നിന്ന് പുറത്ത് പോകുമ്പോൾ ഫേസ് മാസ്‌ക്ക് ധരിക്കുക., ചുമയോ തുമ്മലോ വരുമ്പോൾ എല്ലായ്‌പ്പോഴും ടിഷ്യു അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായ മൂടുക. നിങ്ങളുടെ കൈവശം ഇല്ലെങ്കിൽ, കൈമുട്ട് ഉപയോഗിച്ച് തുമ്മുക.
advertisement
പുറത്തായിരിക്കുമ്പോൾ, മാസ്‌ക്കിനുള്ളിൽ ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുക. ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് ധരിക്കാൻ മറക്കരുത്.
- ഉപയോഗിച്ച ടിഷ്യൂകൾ വലിച്ചെറിയാതെ അടച്ച ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
- പിപിഇ കിറ്റുകൾ, ഫെയ്‌സ് മാസ്‌ക്കുകൾ, ഗ്ലൗസുകൾ തുടങ്ങിയ സംരക്ഷണ ഇനങ്ങൾ സുരക്ഷിതമായി നീക്കം ചെയ്‌തെന്ന് ഉറപ്പുവരുത്തുക
- പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരോട് കുറഞ്ഞത് 6 അടി അകലം പാലിക്കുക.
- വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ശ്രമിക്കുക
- അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക. പനിയോ ചുമയോ ശ്വാസ തടസ്സമോ ഉണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക.
advertisement
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- നിങ്ങളുടെ മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവ സ്‌പർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
- തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നത് കഴിയുന്നതും ഒഴിവാക്കുക.
- മാളുകൾ, ജിമ്മുകൾ, റസ്‌റ്റോറന്റുകൾ, പബ്ബുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കുക. നഗരങ്ങളിലോ സംസ്ഥാനങ്ങളിലോ രാജ്യത്തോഉള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.
- പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Explained| രാജ്യത്തെ ഞെട്ടിച്ച് കോവിഡ് 19 രണ്ടാം ഘട്ടം; നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement