• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid Outbreak | ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം; ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

Covid Outbreak | ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം; ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ഷാങ്ഹായ് സ്റ്റോക് എക്സ്ചേഞ്ച് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പുഡോങ് ജില്ലയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 • Share this:
  ചൈനയിലെ ഷാങ്ഹായ് (Shanghai) നഗരത്തില്‍ കോവിഡ് Covid) വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണ്‍ (Lockdown) പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ തീരദേശ നഗരമായ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിവരം. കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്ന് പ്രദേശിക സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 4,477പേര്‍ക്കാണ് ഇവിടെ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത്.

  ഷാങ്ഹായ് സ്റ്റോക് എക്സ്ചേഞ്ച് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പുഡോങ് ജില്ലയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായാഹ്ന നടത്തത്തിന് പുറത്തിറങ്ങാന്‍ പാടില്ല, ഒത്തുചേരലുകള്‍ പാടില്ല എന്നും അധികൃതര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

  വീടുകളിലെ മതില്‍ക്കെട്ടിനകത്ത് ആളുകള്‍ക്ക് വ്യായമവും മറ്റും ചെയ്യുന്നതിന് തടസമില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാനായി നികുതി ഇളവുകളും ചെറുകിട ബിസിനസുകാര്‍ക്ക് വായ്പകള്‍ നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചതായാണ് വിവരം.

  Covid Variants | ഡെൽറ്റ, ഒമിക്രോൺ, സ്റ്റെൽത്ത് ഒമിക്രോൺ എന്നീ കോവിഡ് വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസമെന്ത്? ലക്ഷണങ്ങൾ എന്തെല്ലാം

  2019 അവസാനത്തോടെയാണ് കോവിഡ് 19 (Covid 19) വ്യാപനം ആരംഭിച്ചത്. ലോകം മുഴുവൻ മഹാമാരി പടർന്നുപിടിച്ചു. കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ (Sars-cov-2 virus) വ്യത്യസ്ത വകഭേദങ്ങൾ മൂലമുള്ള മൂന്ന് തരംഗങ്ങളെ ഇന്ത്യ അതിജീവിച്ചു. രണ്ടാമത്തെ കോവിഡ് തരംഗം പ്രധാനമായും ഡെല്‍റ്റ (Delta) വകഭേദം മൂലമുള്ളതായിരുന്നു. അതേസമയം ഒമിക്രോൺ (Omicron) വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായത്. ഒമിക്രോണിന്റെ ഒരു പുതിയ ഉപ വകഭേദം ഇപ്പോഴും ആശങ്ക പരത്തുകയാണ്. B.A-2 എന്ന് പേരുള്ള ഈ ഉപ വകഭേദം സ്റ്റെല്‍ത്ത് ഒമൈക്രോണ്‍ എന്നും അറിയപ്പെടുന്നു. ഐഐടി കാണ്‍പൂരിലെ ഒരു സംഘം ഗവേഷകർ ഈ വകഭേദമാകും ഇന്ത്യയില്‍ കോവിഡിന്റെ നാലാമത്തെ തരംഗത്തിന് (Fouth Wave) കാരണമാവുകയെന്ന് പ്രവചിച്ചിട്ടുണ്ട്.

  ഈ മൂന്ന് വകഭേദങ്ങളെയും അവയുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് എങ്ങനെ വേര്‍തിരിച്ചറിയാം?

  - ഡെല്‍റ്റ വകഭേദം

  കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ധാരാളം മരണങ്ങള്‍ക്ക് കാരണമായ വകഭേദമാണ് ഡെല്‍റ്റ. നേരത്തെ തന്നെ മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്‌സിനേഷന്‍ എടുക്കാത്തവരിലും ഓക്‌സിജന്റെ അളവ് കുറയുന്നതായിരുന്നു ഈ വകഭേദത്തെ മാരകമാക്കിയ ഒരു ഘടകം. എന്നിരുന്നാലും, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കും ജലദോഷം, ചുമ, പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാവാനും മണവും രുചിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

  Also Read- Seasonal Asthma | കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന ആസ‍്‍മ എങ്ങനെ നേരിടാം? പുതിയ പഠനവുമായി ഗവേഷകർ

  - ഒമിക്രോണ്‍ വകഭേദം

  ഈ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി ഉള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങള്‍ വളരെ നേരിയതാണ്. പനി, ചുമ, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ്, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം, കണ്ണുകളിലെ ചുവപ്പും അസ്വസ്ഥതയും ഒക്കെയാണ് മറ്റു ലക്ഷണങ്ങള്‍. ശ്വാസതടസ്സം, സംസാരം അല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെടല്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയാണ് ഒമിക്രോണിന്റെ ഗുരുതരമായ ചില ലക്ഷണങ്ങള്‍.

  - സ്റ്റെല്‍ത്ത് ഒമിക്രോണ്‍

  ഈ പുതിയ സബ് വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഒമിക്രോണിന് സമാനമാണെങ്കിലും, സ്റ്റെല്‍ത്ത് ഒമിക്രോണിനെ വ്യത്യസ്തമാക്കുന്നത് ആര്‍ടി-പിസിആര്‍ പരിശോധനയിൽ അതിനെ കണ്ടെത്താൻ കഴിയില്ല എന്നതാണ്. ഈ വകഭേദം ഡെല്‍റ്റ പോലെ മാരകമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ ഇത് ഇന്ത്യയിൽ നാലാമത്തെ കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. നാലാമത്തെ തരംഗം ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് മാസത്തേക്ക് ഈ വകഭേദം മൂലമുള്ള രോഗവ്യാപനം തുടരും. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.
  Published by:Jayashankar AV
  First published: