ന്യൂഡൽഹി: ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ്; ഇന്ത്യയിലേക്ക് വരുന്നു. സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു. ഇന്ത്യൻ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായ സ്പുട്നിക് വി ലഭ്യത ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പുട്നിക് ലൈറ്റ് വാക്സിൻ ഇന്ത്യയിൽ ഉടൻ ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മോസ്കോയിൽ നടന്ന റഷ്യൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയെ തുടർന്നാണ് സ്ഫുട്നിക് ഇന്ത്യയിൽ ഉടൻ ലഭ്യമാക്കാനുള്ള നടപടികളെന്ന് നികോലേ കുദാഷേവ് വ്യക്തമാക്കി.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടരാൻ റഷ്യയും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്ന് നികോലേ കുദാഷേവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുമായി കൂടുതൽ ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർഡിഎഫ്) ജൂലൈ അവസാനത്തോടെ സ്പുട്നിക് വി, അസ്ട്രാസെനെക 'മിക്സ് ആൻഡ് മാച്ച്' വാക്‌സിൻ ഫലങ്ങൾ പുറത്തിറക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. പരീക്ഷണങ്ങളിൽ നിന്ന് ഉയർന്ന ഫലപ്രാപ്തി പ്രതീക്ഷിക്കുന്നതായി ആർഡിഎഫ് സിഇഒ കിറിൽ ഡിമിട്രീവ് ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു.
Also Read-
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്; പ്രധാനമന്ത്രി
"ജൂലൈ അവസാനത്തോടെ സ്പുട്നിക് വി, അസ്ട്രാസെനെക്ക മിക്സ് ആൻഡ് മാച്ചിന്റെ പഠന ഫലങ്ങൾ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സമീപനത്തിന് ആദ്യം തന്നെ സ്പുട്നിക് വി തുടക്കമിട്ടു. അതിനാൽ ഞങ്ങൾ ഇന്ത്യയിലെ കോവിഷീൽഡുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്. കോവിഷീൽഡ് അസ്ട്രാസെനെക്കയുടെ അതേ വാക്സിനാണ്, അതിനാൽ പരീക്ഷണങ്ങൾ ഉയർന്ന ഫലപ്രാപ്തി കാണിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ഐഐ) സ്പുട്നിക് വി ഉൽപാദിപ്പിക്കാനും യോജിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”- ദിമിത്രീവ് പറഞ്ഞു.
എന്നിരുന്നാലും, ആദ്യ ബാച്ച് സ്പുട്നിക് വാക്സിനുകൾ സെപ്റ്റംബറിൽ എസ്‌ഐഐയുടെ സൌകര്യങ്ങളിൽ ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇരു കക്ഷികളും ചേർന്ന് പ്രതിവർഷം 300 ദശലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്പുട്നിക് വാക്സിൻ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ഇന്ത്യ. റഷ്യൻ വാക്സിൻ ഉൽപാദനത്തിനായി ആർഡിഎഫ് നേരത്തെ ഇന്ത്യയിലെ നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി (ഗ്ലാന്റ് ഫാർമ, ഹെറ്റെറോ ബയോഫാർമ, പനേഷ്യ ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർചോ ബയോടെക്, മോറെപെൻ) കരാറുകളിൽ ഏർപ്പെട്ടിരുന്നു.
News Summary- Single dose Covid vaccine Sputnik Lite is Coming to India. Russian diplomat Nikolay Kudashev confirms Sputnik Light would be delivered to India soon. The availability of Sputnik V as part of the Indian Vaccination Program is steadily increasing. Sputnik Light vaccine is expected to be launched in India soon, Nikolay Kudashev adding that steps will be taken to make Sputnik available in India soon following talks between Russian and Indian foreign ministers in Moscow.
( With inputs from ANI )
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.