Covid 19| തമിഴ്നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

Last Updated:

നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.

ചെന്നൈ: കോവിഡ് 19 (Covid 19) കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും നിയന്ത്രണം ശക്തമാക്കി. വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് മാസ്ക് (Mask)നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കാനും സംസ്ഥാനത്തുടനീളം നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിൽ കോവിഡ് കേസുകൾ ഉയർന്നു വരികയാണ്.
വ്യാഴാഴ്ച്ച 39 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. നേരത്തേ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർത്തിയിരുന്നു.
advertisement
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ നിബന്ധനകൾ കൂടുതൽ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 2,380 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,30,49,974 ആയി ഉയർന്നു, അതേസമയം സജീവ കേസുകൾ 13,433 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വ്യാഴാഴ്ചയിലെ കണക്കുകൾ വ്യക്തമാക്കുന്നു. 56 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,22,062 ആയി ഉയർന്നു.
advertisement
ഡൽഹിക്കു പുറമെ പഞ്ചാബിലും മാസ്ക്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുള്ള യോഗം അടുത്ത ആഴ്ച ആദ്യം ചേരും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| തമിഴ്നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement