advertisement

COVID 19: പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താൽകാലിക വിലക്ക്

Last Updated:

കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: നോവൽ കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജിയണൽ പാസ്പോർട്ട് ഓഫീസുകൾ, പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താത്കാലിക വിലക്ക് ഏർപ്പെടുത്തി.
കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, ചെങ്ങന്നൂർ, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
advertisement
[NEWS]ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി‍ [NEWS]
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വീടുകളിൽ
നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളവർ ദയവായി നിരീക്ഷണ കാലയളവിൽ
പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ സന്ദർശിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19: പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താൽകാലിക വിലക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement