Covid 19 | ആഫ്രിക്കയിൽ മൂന്നില്‍ രണ്ട് ശതമാനം പേരെയും കോവിഡ് ബാധിച്ചിരിക്കാമെന്ന് WHO; റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ 97 മടങ്ങ് കൂടുതൽ

Last Updated:

ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങൾക്കും കോവിഡ് പരിശോധനാ സൗകര്യങ്ങൾ പരിമിതമായിരുന്നു. അതിനാൽ, അണുബാധകൾ പലതും കണ്ടെത്താനായില്ല.

Covid 19
Covid 19
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നിൽ രണ്ട് ആഫ്രിക്കക്കാരെയും (two-third of africans) കോവിഡ് 19 ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട്. ഇതുവരെ  റിപ്പോർട്ട് ചെയ്ത കോവിഡ് കണക്കുകളേക്കാൾ 97 മടങ്ങ് കൂടുതലാണിത്. ആഫ്രിക്കയിലുടനീളം നടത്തിയ ലബോറട്ടറി പരിശോധനകളിൽ 11.5 മില്യൺ കോവിഡ് കേസുകളും 252,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറോടെ ഏകദേശം 800 മില്യൺ ആളുകൾക്ക് ഇതിനകം തന്നെ രോഗം ബാധിച്ചിരിക്കാമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഡബ്ല്യുഎച്ച്ഒയുടെ ആഫ്രിക്കൻ വിഭാഗം പഠനത്തിൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ ഇപ്പോഴും അവലോകനം ചെയ്ത് വരികയാണ്.
സ്റ്റാൻഡേർഡൈസ്ഡ് സെറോ-പ്രെവലൻസ് പഠനത്തിന്റെ ഒരു പുതിയ വിശകലനത്തിൽ വെളിപ്പെടുത്തിയത്, യഥാർത്ഥ അണുബാധകളുടെ എണ്ണം സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തേക്കാൾ 97 മടങ്ങ് കൂടുതലാണെന്നാണ്. ആഫ്രിക്കക്കാരിൽ മൂന്നിൽ രണ്ട് പേർക്കും കോവിഡ് 19 (covid 19) ബാധിച്ചിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ ആഫ്രിക്ക പ്രതിനിധി മാറ്റ്ഷിഡിസോ മൊയ്തി പറഞ്ഞു.
2020 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ പ്രസിദ്ധീകരിച്ച 150-ലധികം പഠനങ്ങൾ റിപ്പോർട്ട് വിശകലനം ചെയ്തു. 2020 ജൂണിൽ വെറും മൂന്ന് ശതമാനമുണ്ടായിരുന്ന വൈറസിന്റെ സമ്പർക്കം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 65 ശതമാനമായി ഉയർന്നതായി റിപ്പോർട്ടിൽ കാണിക്കുന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തേക്കാൾ 16 മടങ്ങ് കൂടുതലാണ് യഥാർത്ഥ അണുബാധകളുടെ ആഗോള ശരാശരിയെന്ന് വിശ്വസിക്കപ്പെടുന്നു.
advertisement
ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങൾക്കും കോവിഡ് പരിശോധനാ സൗകര്യങ്ങൾ പരിമിതമായിരുന്നു. അതിനാൽ, അണുബാധകൾ പലതും കണ്ടെത്താനായില്ല. ആശുപത്രികളിലെ രോഗലക്ഷണങ്ങളുള്ള രോഗികളിലും നെഗറ്റീവ് പിസിആർ ഫലങ്ങൾ ആവശ്യമുള്ള യാത്രക്കാർക്കുമാണ് പ്രധാനമായും പരിശോധന നടത്തിയത്. ഭൂഖണ്ഡത്തിലെ 67 ശതമാനം ആളുകളിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ കൃത്യമായ കണക്കുകൾ കണ്ടെത്താൻ പ്രയാസമാണെന്നും മൊയ്തി പറഞ്ഞു. മഹാമാരി ലോകത്തിന്റെ ചില ഭാഗങ്ങളിൽ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആഫ്രിക്ക ഏറ്റവും മോശമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
ഘാനയിൽ ഏറ്റവും കൂടുതൽ രോഗബാധിതരായത് യുവാക്കളാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നുവെന്ന് നൊഗുച്ചി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഡോ. ഐറിൻ ഒവുസു ഡോങ്കോർ പറയുന്നു. ഭൂഖണ്ഡത്തിലെ മിക്ക കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. 3.7 മില്യണിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
advertisement
എന്നിരുന്നാലും ഔദ്യോഗിക കോവിഡ് മരണസംഖ്യ, വൈറസ് ബാധിച്ച് മരിച്ച ആളുകളുടെ യഥാർത്ഥ എണ്ണത്തേക്കാൾ വളരെ കുറവാണെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് മരണങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്ത കണക്കുകളേക്കാൾ മൂന്നിരട്ടിയാകുമെന്നാണ്.
2020 മെയ് 3നും കഴിഞ്ഞ ശനിയാഴ്ചയ്ക്കും ഇടയിൽ സ്വാഭാവിക കാരണങ്ങളാൽ 303,969 അധിക മരണങ്ങൾ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും മഹാമാരിയുടെ തുടക്കം മുതൽ കോവിഡ് ബാധിച്ച് 100,075 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
advertisement
keywords:
link: https://www.news18.com/news/buzz/two-thirds-of-africans-infected-by-covid-19-since-the-pandemic-who-4954562.html
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ആഫ്രിക്കയിൽ മൂന്നില്‍ രണ്ട് ശതമാനം പേരെയും കോവിഡ് ബാധിച്ചിരിക്കാമെന്ന് WHO; റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ 97 മടങ്ങ് കൂടുതൽ
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement