Covid 19 | സംസ്ഥാനത്ത് ഇന്ന് 26,729 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 88,098 സാമ്പിളുകൾ

Covid 19
Covid 19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58,255 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 190 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4871, കൊല്ലം 6195, പത്തനംതിട്ട 2007, ആലപ്പുഴ 2196, കോട്ടയം 3206, ഇടുക്കി 1985, എറണാകുളം 10,794, തൃശൂര്‍ 3982, പാലക്കാട് 2729, മലപ്പുറം 2680, കോഴിക്കോട് 3856, വയനാട് 1594, കണ്ണൂര്‍ 1976, കാസര്‍ഗോഡ് 1190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,83,023 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,43,143), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,26,30,431) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 73 ശതമാനം (11,11,306) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 5 ശതമാനം (70,390) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,38,173)
advertisement
· ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള കാലയളവില്‍, ശരാശരി 3,63,630 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
Summary: In Kerala 26,729 people have been tested positive for Covid 19 on February 6, 2022. The number of cases, on district wise are as follows: Ernakulam 3989, Thiruvananthapuram 3564, Thrissur 2554, Kottayam 2529, Kollam 2309, Kozhikode 2071, Malappuram 1639, Alappuzha 1609, Kannur 1442, Pathanamthitta 1307, Palakkad 1215, Idukki 1213, Wayanad 825, Kasaragod 463. During the last 24 hours, 88,098 samples were tested
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 26,729 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്
Next Article
advertisement
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
  • കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ദേവനന്ദ കടുത്ത അമർഷം പ്രകടിപ്പിച്ചു.

  • കുട്ടികൾക്ക് കൂടുതൽ അവസരം നൽകണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ പറഞ്ഞു.

  • അവാർഡ് നൽകാതെ ഇരുന്നത് കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് ദേവനന്ദ അഭിപ്രായപ്പെട്ടു.

View All
advertisement