ഇന്റർഫേസ് /വാർത്ത /Corona / Covid 19 മഹാമാരി ആരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചതായി WHO

Covid 19 മഹാമാരി ആരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചതായി WHO

കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്നും WHO ഡയറക്ടർ ജനറൽ

കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്നും WHO ഡയറക്ടർ ജനറൽ

കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്നും WHO ഡയറക്ടർ ജനറൽ

  • Share this:

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് -19 മഹാമാരി അവസാനിച്ചതായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും WHO ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ തീവ്രപരിചരണ വിഭാഗങ്ങളിൽ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ജനുവരിയിലാണ് കോവിഡ് -19നെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Also Read-  ‘മാസ്‌ക്നെ’ ആണോ പ്രശ്നം? കോവിഡ് വീണ്ടും വർധിക്കുന്നതിനിടയിൽ ഇത് എങ്ങനെ തടയാം?

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടും കുറഞ്ഞത് 20 മില്യൺ ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.

Also Read- കോവിഡ് ഉത്ഭവിച്ചത് വുഹാനിലെ റക്കൂൺ നായ്ക്കളിൽ നിന്നോ? പുതിയ പഠനറിപ്പോർട്ട് പുറത്ത് COVID-19 പ്രതിസന്ധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അടിയന്തര സമിതി വ്യാഴാഴ്ച നടന്ന 15-ാമത് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.

അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം വ്യക്തമാക്കി. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

First published:

Tags: Covid 19, Who