advertisement

Covid 19 | 83 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതർ; സജീവ കേസുകൾ അഞ്ചരലക്ഷത്തിൽ താഴെ മാത്രം

Last Updated:

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 53,357 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് കേസുകൾ 83ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകൾ ഉയർന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 83,13,877 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തെ താഴ്ന്ന കണക്കിന് ശേഷമാണ് രാജ്യത്ത് ഇന്ന് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 38,310 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 15 ആഴ്ചകൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കായിരുന്ന് ഇത്. അതേസമയം രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്.
advertisement
[NEWS]ഓസ്ട്രിയയിലെ ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു ; ദുഃഖാചരണത്തിൽ രാജ്യം
കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 53,357 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി ഉയർന്നു. സജീവ കേസുകളും കുത്തനെ കുറഞ്ഞുവരികയാണ്. നിലവിൽ 5,33,787 പേർ മാത്രമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്.
കോവിഡ് മരണനിരക്കും രാജ്യത്ത് കുറവാണ്. ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 514 മരണങ്ങൾ ഉൾപ്പെടെ 1,23,611 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 83 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതർ; സജീവ കേസുകൾ അഞ്ചരലക്ഷത്തിൽ താഴെ മാത്രം
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ SIT അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

  • CBI അന്വേഷണം ഉടനില്ലെന്നും, പ്രതികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതി കർശന മേൽനോട്ടം വാഗ്ദാനം ചെയ്തു

  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

View All
advertisement