വയനാട്ടിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ പിടിയിൽ

Last Updated:

ഉദ്യോഗസ്ഥർ തെര‍ഞ്ഞെടുപ്പ് ചുമതലകളിലായതിനാൽ കഞ്ചാവ് സുഗമമായി കടത്താനാകുമെന്ന പ്രതീക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ തെരഞ്ഞെടുത്തത്.

വയനാട്ടിൽ ലോറിയില്‍ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ പിടികൂടി. വയനാട് മുത്തങ്ങയിലെ കർണ്ണാടക- കേരള അതിർത്തിയിൽ ദേശീയ പാതയിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.  4 ചാക്കുകളിൽ പാക്കറ്റുകളാക്കിയാണ് ലോറിയിൽ കഞ്ചാവ് കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ കല്ലൂർ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് KL.11. BS 2637 നമ്പർ ഭാരത് ബെൻസ് ലോറിയിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടിയത്.
advertisement
സംഭവത്തിൽ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് കൈമാറി.
ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യാഗസ്ഥരും തെരഞ്ഞെടുപ്പു ജോലിയിൽ വ്യപൃതമാവുന്ന ദിവസം ആരുടെയും ശ്രദ്ധയിൽ പ്പെടാതെ കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണം തെരഞ്ഞെടുപ്പു ദിവസം തന്നെ കഞ്ചാവ് കടത്താൻ തെരഞ്ഞെടുത്തത് ഇതുകൊണ്ടാണ് എന്നാണ് എക്സൈസ് അധികൃതരുടെ വിലയിരുത്തൽ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ പിടിയിൽ
Next Article
advertisement
Govardhan Asrani | മരണത്തിൽ അസ്രാണിയുടെ ആഗ്രഹം പൂർത്തീകരിച്ച് ഭാര്യ; എല്ലാം പറഞ്ഞുവച്ച പ്രകാരം
Govardhan Asrani | മരണത്തിൽ അസ്രാണിയുടെ ആഗ്രഹം പൂർത്തീകരിച്ച് ഭാര്യ; എല്ലാം പറഞ്ഞുവച്ച പ്രകാരം
  • ഗോവർദ്ധൻ അസ്രാണി 84-ാം വയസിൽ അന്തരിച്ചു; ദീപാവലി രാത്രിയിൽ മരണവാർത്ത.

  • അസ്രാണിയുടെ ശവസംസ്കാരം സാന്താക്രൂസ് ശ്മശാനത്തിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് നടന്നു.

  • അസ്രാണി 350-ലധികം സിനിമകളിൽ അഭിനയിച്ചു; 1970-80-കളിൽ കോമഡി വേഷങ്ങൾ പ്രശസ്തമായി.

View All
advertisement