Rape case | 5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15 വര്‍ഷം തടവ്

Last Updated:

മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ (Rape case) 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന്‍ സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ 5ഓളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാൾ  വാകയ്ക്ക്  നല്‍കിയ വീട്ടിലെ  പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
advertisement
Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത 46കാരനായ പ്രതിയെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു (Beaten to Death). ത്രിപുരയിലെ (Tripura) ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷ൦ കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.
advertisement
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര - അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.
Also read- POCSO Case | No.18 പോക്‌സോ കേസ്; അഞ്ജലി റിമ ദേവ് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായില്ല
ഇതനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മർദനത്തിൽ പ്രതിഅബോധാവസ്ഥയിലാവുകയും ചെയ്തു. അബോധാവസ്ഥയിലായ പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape case | 5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15 വര്‍ഷം തടവ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement