പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കുട്ടിയോട് മുൻവൈരാഗ്യമെന്ന് പോലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
പൂവച്ചലിൽ പത്താം ക്ലാസുകാരന്റെ മരണം കൊലപാതകം തന്നെയെന്ന് സ്ഥീരികരിച്ച് പൊലീസ്
തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസുകാരന്റെ മരണം കൊലപാതകം തന്നെയെന്ന് സ്ഥീരികരിച്ച് പൊലീസ്. കുട്ടിയോട് പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കുട്ടിയുടെ ബന്ധു കൂടിയായ പ്രതി പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Also Read- കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം; വാഹനമോടിച്ച ബന്ധു മദ്യപിച്ചിരുന്നതായി ആരോപണം
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖറാണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വെച്ചായിരുന്നു സംഭവം. കാട്ടാക്കട പൂവച്ചൽ പൂവച്ചൽ അരുണോദയത്തിൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺകുമാർ ദീപ ദമ്പതികളുടെ മകനായിരുന്നു.
advertisement
Also Read- പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ചു; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്
സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖർ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജൻ കാർ നിർത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയിൽ നിന്നും ആദി ശേഖർ സൈക്കിൾ വാങ്ങി മൂന്നട്ടു ചവിട്ടുന്നതിനിടെ കാർ അമിത വേഗത്തിൽ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 10, 2023 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കുട്ടിയോട് മുൻവൈരാഗ്യമെന്ന് പോലീസ്


