ശ്രവണ വൈകല്യമുള്ള പതിനൊന്നുകാരിയെ മാസങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചത് 17 പേർ; 15 പേർക്ക് ശിക്ഷ വിധിച്ച് കോടതി
ശ്രവണ വൈകല്യമുള്ള പതിനൊന്നുകാരിയെ മാസങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചത് 17 പേർ; 15 പേർക്ക് ശിക്ഷ വിധിച്ച് കോടതി
തനിക്കെതിരെ നടന്നത് ലൈംഗിക അതിക്രമമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത കുട്ടി മനസു മരവിപ്പിക്കുന്ന കഥകളാണ് ജഡ്ജിക്കു മുന്നിൽ വിശദീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ
Rape-Child-Minor-Crime
Last Updated :
Share this:
ചെന്നൈ: ശ്രവണ വൈകല്യമുള്ള പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 15 പേർക്ക് ശിക്ഷ വിധിച്ച് കോടതി. അഞ്ച് പേർക്ക് മരണം വരെ തടവ് ഉൾപ്പെടെയാണ് ശിക്ഷ. 2018 ൽ ചെന്നൈ അയനാവാരത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് മാസങ്ങളോളം നീണ്ട പീഡനം അരങ്ങേറിയത്. ശ്രവണ സഹായി ഇല്ലാതെ കേൾക്കാൻ കഴിയാത്ത കുട്ടിയെ പല അവസരങ്ങളിലായി ഫ്ലാറ്റില പല ജീവനക്കാരും ചേര്‍ന്ന് ഏഴുമാസത്തോളമാണ് ഉപദ്രവിച്ചത്.
വര്‍ഷങ്ങളായി ഫ്ലാറ്റിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതികളെ കുഞ്ഞിലെ മുതൽ തന്നെ കുട്ടി കണ്ടു തുടങ്ങിയതാണ്. അതു കൊണ്ട് തന്നെ ഇവരുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു. മുത്തച്ഛന്റെ പ്രായമുള്ളവർ പോലും തന്നോട് ചെയ്തത് ഗെയിമാണെന്നാണ് കരുതിയതെന്നാണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്. തനിക്കെതിരെ നടന്നത് ലൈംഗിക അതിക്രമമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ആ കുട്ടി മനസു മരവിപ്പിക്കുന്ന കഥകളാണ് ജഡ്ജിക്കു മുന്നിൽ വിശദീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ലിഫ്റ്റിൽ വച്ച് ഒരു ജീവനക്കാരൻ കുട്ടിയെ അനാവശ്യമായി സ്പർശിക്കുന്നത് സഹോദരി കണ്ടതോടെയാണ് മാസങ്ങൾ നീണ്ട പീഡനങ്ങളുടെ കഥ പുറത്തു വന്നത്.കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ഇതിലുൾപ്പെട്ട 17 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാളെ പിന്നീട് വെറുതെ വിട്ടു. ഒരാൾ വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു. ബാക്കി 15 പേരുടെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രത്യേക കോടതി പ്രഖ്യാപിച്ചത്. ഫ്ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ രവികുമാർ (58), പ്ലംബർ സുരേഷ് (34), അഭിഷേക് (25), പളനി (42), ഫ്ലാറ്റിലെ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവർക്കാണ് മരണംവരെ തടവ് വിധിച്ചത്. ഹൗസ് കീപ്പിംഗ് സ്റ്റാഫായ രാജശേഖർ (42) എന്നയാൾക്ക് ജീവപര്യന്തമാണ് ശിക്ഷ. ബാക്കിയുള്ള പ്രതികളില്‍ ഒരാൾക്ക് 7 വർഷവും 9 പേർക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.