കൊച്ചിയിൽ സ്ത്രീകൾ തമ്മിലുള്ള തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു; നില ഗുരുതരം
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ടായ സംഘർഷത്തിനിടെ 13 വയസ്സുകാരിക്ക് ദാരുണമായി വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈബ അക്താര എന്ന പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഒരു സ്ത്രീ വാക്കത്തി ഉപയോഗിച്ച് എതിരാളിയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വ്യക്തിക്കും വെട്ടേറ്റിട്ടുണ്ട്. സംഘർഷത്തിന്റെ കൃത്യമായ കാരണവും പെൺകുട്ടി എങ്ങനെയാണ് ഇതിനിടയിൽപ്പെട്ടതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 27, 2026 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ സ്ത്രീകൾ തമ്മിലുള്ള തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു; നില ഗുരുതരം








