26കാരൻ്റെ ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും സഹിക്കാനാകാതെ 15കാരന്‍ ജീവനൊടുക്കി

Last Updated:

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി അജ്ഞാതന്‍ കുട്ടിക്ക് സന്ദേശം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
15കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. 26കാരനായ സെയില്‍സ് എക്‌സിക്യുട്ടിവ് 15കാരനെ ലൈംഗികമായി പീഡിപ്പിച്ചതായും ഉപദ്രവിച്ചുവെന്നും പൂണെ പോലീസ് ബുധനാഴ്ച അറിയിച്ചു. ഒക്ടോബര്‍ 15നാണ് കുട്ടിയെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
'സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി അജ്ഞാതന്‍ കുട്ടിക്ക് സന്ദേശം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടി അറസ്റ്റു ചെയ്യുകയായിരുന്നു,' പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സെയില്‍സ് എക്‌സിക്യുട്ടിവ് ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും അതിന്റെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
'ഇതിന് ശേഷം പ്രതി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇത് പേടിച്ചാണ് കുട്ടി ജീവനൊടുക്കിയത്,' പോലീസ് കൂട്ടിച്ചേര്‍ത്തു. ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
26കാരൻ്റെ ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും സഹിക്കാനാകാതെ 15കാരന്‍ ജീവനൊടുക്കി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement