'അമ്പിളി പീഡിപ്പിച്ചതല്ല; കേസ് പൊലീസ് കെട്ടിച്ചമച്ചത്; ഏഴുമാസം ഗർഭിണി'; ടിക് ടോക് താരത്തെക്കുറിച്ചുളള വാർത്ത വ്യാജമെന്ന് പെൺകുട്ടി

Last Updated:

ഇഷ്ടപ്രകാരമാണ് അമ്ബിളിക്കൊപ്പം പോയതെന്നും അമ്ബിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും താൻ ഏഴു മാസം ഗർഭിണിയാണെന്നും പെൺകുട്ടി പറയുന്നു.

Image: Instagram
Image: Instagram
തൃശൂർ: ടിക് ടോക് താരം പീഡിപ്പിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്. ടിക് ടോക് താരം അമ്പിളി തന്നെ പീഡിപ്പിച്ചതല്ലെന്നും താൻ ഏഴു മാസം ഗർഭിണിയാണെന്നും വ്യക്തമാക്കുന്ന പെൺകുട്ടിയുടെ ശബ്ദസന്ദേശം, അമ്പിളിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്നു. തന്റെ ഇഷ്ടപ്രകാരമാണ് അമ്ബിളിക്കൊപ്പം പോയതെന്നും അമ്ബിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. വിഘ്നേഷിനെ കുറിച്ച്‌ പരക്കുന്ന വാര്‍ത്ത വ്യാജമാണ്. അതെല്ലാം പൊലീസ് കെട്ടിചമച്ചതാണെന്നാണ് പെണ്‍കുട്ടി ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച ഓഡിയോയില്‍ പറയുന്നത്.
ഓഡിയോ സന്ദേശത്തിൽ പെൺകുട്ടി പറയുന്നത് ഇങ്ങനെ...
'ടിക് ടോക് താരം അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. ഇപ്പോൾ കേൾക്കുന്നതെല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്ബിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്ട- പെൺകുട്ടി പറയുന്നു.
advertisement
പൊലീസുകാര്‍ അമ്പിളിയെ പിടികൂടിയെന്ന് പറയുന്നതിലെ എല്ലാ കാര്യവും സത്യമല്ല. അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നത് സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. വീണ്ടും വീണ്ടും കാല് പിടിച്ചുതിരിച്ചുകൊണ്ട് അവർ അമ്പിളിയെ അന്വേഷിച്ചു. അക്കാര്യം ചോദിച്ചു അച്ഛനെ ഉപദ്രവിക്കുകയും ചെയ്തു. എന്നെ മാനസികമായി ബുദ്ധമുട്ടിക്കുകയും ചെയ്തു'- പെൺകുട്ടി ഓഡിയോ സന്ദേശത്തിൽ പറയുന്നു. .
You may also like: വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു
അതൊക്കെ ഞാന്‍ ക്ഷമിച്ചു. എന്നാൽ ഒടുവിൽ അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്'- പെൺകുട്ടി പറഞ്ഞു.
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക്കിലൂടെ ശ്രദ്ധേയനായ യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
advertisement
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ. ഇയാളുടെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അമ്പിളി പീഡിപ്പിച്ചതല്ല; കേസ് പൊലീസ് കെട്ടിച്ചമച്ചത്; ഏഴുമാസം ഗർഭിണി'; ടിക് ടോക് താരത്തെക്കുറിച്ചുളള വാർത്ത വ്യാജമെന്ന് പെൺകുട്ടി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement