പിതാവിന്‍റെ മുമ്പിൽ വെച്ച് 19കാരിയെ 6 പേർ ചേർന്ന് പീഡിപ്പിച്ചു

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

news18india
Updated: February 7, 2019, 7:27 PM IST
പിതാവിന്‍റെ മുമ്പിൽ വെച്ച് 19കാരിയെ 6 പേർ ചേർന്ന് പീഡിപ്പിച്ചു
സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
  • Share this:
പാട്ന: പത്തൊമ്പതു വയസുകാരിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. പിതാവിന്‍റെ മുമ്പിൽ വെച്ചാണ് പത്തൊമ്പതുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്‍റെ കതകിൽ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെൺകുട്ടിയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് പെൺകുട്ടി വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. കൊതോവാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷയ്ക്കായി എത്തിയ പെൺകുട്ടിയുടെ പിതാവിനെ സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് സംഘം പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് കാന്റീൻ കത്തിച്ചു: ഹിന്ദു തീവ്രവാദികൾ അറസ്റ്റിൽ

സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കിഷൻഗഞ്ച് എസ് പി കുമാർ ആഷിഷ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും അതിനാൽ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും ആഷിഷ് പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

First published: February 7, 2019, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading