advertisement

ആഢംബര ജീവിതത്തിന് പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വിൽപന നടത്തിയ യുവതി പിടിയിൽ

Last Updated:

കൊച്ചിയിൽ ഏവിയേഷൻ പഠിക്കാനെത്തിയതായിരുന്നു പിടിയിലായ യുവതി. പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്

കൊച്ചി: മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി അറസ്റ്റിൽ. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്.ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു.
നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയുമായാണ് ബ്ലൈയ്‌സി പിടിയിലായത്. കൊച്ചിയിൽ ഏവിയേഷൻ പഠിക്കാനെത്തിയതായിരുന്നു പിടിയിലായ ബ്ലയ്സി. പഠനത്തിനൊപ്പം സ്പാ സെന്ററുകളിലടക്കം ബ്ലയ്ലി ജോലി ചെയ്തിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനിടെ പഠനം പാതിവഴിയിൽ നിർത്തുകയും ചെയ്തു.
പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. രാത്രിയിലായിരുന്നു പ്രധാനമായും വിൽപന. പ്രതിദിനം ഏഴായിരം രൂപവരെ ലഭിച്ചിരുന്നെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയായതുകൊണ്ട് തന്നെ കച്ചവടം നടത്തുന്നതിനെ ആരും സംശയിക്കാതിരുന്നതിനും ബ്ലെയ്‌സിക്ക് തുണയാവുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആഢംബര ജീവിതത്തിന് പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വിൽപന നടത്തിയ യുവതി പിടിയിൽ
Next Article
advertisement
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
  • നാലു വർഷം മുൻപ് ഭാര്യയുമായി നാടുവിട്ട യുവാവിന്റെ കൈ മുൻ ഭർത്താവ് അരൂരിൽ തല്ലിയൊടിച്ചു

  • തൃപ്തി ഹോട്ടലിനു സമീപം നടന്ന ആക്രമണത്തിൽ സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

  • കയ്യാങ്കളിയിൽ പരുക്കേറ്റ അശ്വപ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തിൽ കേസെടുത്തു

View All
advertisement