മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 വയസ്സുകാരിയെ ഇരുപതുകാരൻ കുത്തിക്കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
കുട്ടിയുടെ അമ്മയുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം
മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആദിത്യ കാംബ്ലെ (20) എന്ന യുവാവാണ് ആക്രമിച്ചത്.
രാത്രി 7.30 ഓടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ കത്തി കൊണ്ട് എട്ട് തവണ കുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി; പൊലീസ് ഓടിച്ചിട്ട് പിടിച്ചു
യുവാവിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി രണ്ട് തവണ നിരസിച്ചിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപം തന്നെയാണ് പ്രതിയും താമസിക്കുന്നത്. സംഭവ ദിവസം പെൺകുട്ടിയുടെ വീടിന് സമീപം നാല് മണിക്കൂറോളം ചുറ്റിത്തിരിഞ്ഞിരുന്നു. ഈ സമയത്ത് പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. 7.30 ഓടെ ട്യൂഷൻ കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടില്‍ തിരിച്ചെത്തിയ പെൺകുട്ടിയുടെ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു.
advertisement
Also Read- മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ മദ്യകുപ്പികൊണ്ട് കുത്തിക്കൊന്ന സഹോദരൻ അറസ്റ്റിൽ
അടുത്തുണ്ടായിരുന്ന അമ്മയെ തള്ളി മാറ്റി കുട്ടിയെ തുടർച്ചയായി കുത്തുകയായിരുന്നു. നെഞ്ചിനായിരുന്നു കുത്തേറ്റത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രയിൽ എത്തിച്ചത്. ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിത്യയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ആക്രമിക്കാൻ ഉപയോഗിച്ച കത്തി ആദിത്യയിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Maharashtra
First Published :
August 17, 2023 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 വയസ്സുകാരിയെ ഇരുപതുകാരൻ കുത്തിക്കൊന്നു