പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി; പൊലീസ് ഓടിച്ചിട്ട് പിടിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കോടതിയ്ക്കകത്തു നിർത്തിയിരുന്ന പ്രതി സൂത്രത്തിൽ പൊലീസിനെ വെട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയ്ക്ക് അകത്ത് നിന്ന് ഇറങ്ങിയോടി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. അയിരൂരിൽ ഇലകമൺ ചാരുംകുഴി ചരുവിളവീട്ടിൽ അജിത് (28) ആണ് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
വർക്കല അയിരൂർ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് അജിത്. 10 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ തടവുകാരനാണ്. ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
advertisement
കോടതിയ്ക്കകത്തു നിർത്തിയിരുന്ന പ്രതി സൂത്രത്തിൽ പൊലീസിനെ വെട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഉദ്യോഗസ്ഥർ പിൻതുടർന്ന് പിടികൂടി.
Also Read- പർദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Varkala,Thiruvananthapuram,Kerala
First Published :
August 16, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി; പൊലീസ് ഓടിച്ചിട്ട് പിടിച്ചു