ഇന്റർഫേസ് /വാർത്ത /Crime / ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു.

  • Share this:

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തിയ മദ്യവുമായി രണ്ടു പേർ പിടിയിൽ. ജാർഖണ്ഡുകാരായ ഡ്രൈവർ ലളിത് കുമാർ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

Also read-കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു ബിഹാറിലെ മുസഫർപുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് മദ്യം കടത്ത് സംഘം എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടിച്ചെടുത്തത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ഊർജിതമാണെങ്കിലും മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ മദ്യം സുലഭമാണ്.

First published:

Tags: Alcohol smuggled, Ambulance driver arrest