പ്രഷർകുക്കറിൽ 5.6 കോടി രൂപയുടെ രാസലഹരി തയാറാക്കുന്നതിനിടെ പോലീസ് പരിശോധന; വിദേശവനിത അറസ്റ്റിൽ

Last Updated:

യുവതിയുടെ ഫ്ലാറ്റിൽ നിന്നും അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ഉൾപ്പെടെ വലിയ അളവിൽ രാസലഹരി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു

News18
News18
മുംബൈ: പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ വിദേശ വനിത പോലീസ് പിടിയിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്.
ഇവർ സ്ഥിരമായി അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് രാസലഹരി നിർമിച്ച് വിൽപന ചെയ്യുകയായിരുന്നുവെന്ന് മുംബൈ പോലീസ് പറയുന്നു. പ്രതിക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അസിസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന് മുംബൈ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തുളിഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നെന്നു സീനിയർ പൊലീസ് ഇൻസ്പെക്ടർ വിജയ് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫ്ലാറ്റിൽ നിന്നും അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ഉൾപ്പെടെ വലിയ അളവിൽ രാസലഹരി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രഷർകുക്കറിൽ 5.6 കോടി രൂപയുടെ രാസലഹരി തയാറാക്കുന്നതിനിടെ പോലീസ് പരിശോധന; വിദേശവനിത അറസ്റ്റിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement