Aparna Nair | അപർണ നായരുടെ മരണം: ഭർത്താവ് അഭിനയജീവിതത്തിന് തടസമായി; കൂടുതൽ വെളിപ്പെടുത്തലുകൾ

Last Updated:

സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നേരത്തെ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു

അപർണ നായർ
അപർണ നായർ
നടി അപർണ്ണ നായരുടെ (Aparna Nair) മരണത്തിനു പിന്നിൽ കൂടുതൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്ന വിവരം പുറത്തുവരുന്നു. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലാവുകയും ചെയ്തു. അന്ന് ഇരവിപുരം പോലീസാണ് കേസെടുത്തത്. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് അപർണ മരണത്തിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നത്.
ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്. സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നേരത്തെ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു.
സഞ്ജിത്ത് അപർണയുടെ രണ്ടാം ഭർത്താവാണ്. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയും അപർണ അനുഭവിച്ചു.
advertisement
അടുത്തിടെ ഒരു സീരിയലിൽ അവസരം വന്നപ്പോൾ അഭിനയിക്കാൻ പോകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിന് സമ്മതം കിട്ടിയില്ലെന്നാണ് സൂചന. 2021 ലാണ് സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി നാടുവിട്ടത്. ഐശ്വര്യയും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടി.
ആ നാടുവിടലിൽ അപർണ സഹോദരിക്കും ഭർത്താവിനും എതിരെ പോലീസിന് മൊഴി നൽകിയിരുന്നു. ഇരു വീട്ടുകാരുടെയും പരാതികളിൽ നാട് വിട്ടവർ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലാവുകയും ചെയ്തു. ഇതടക്കമുള്ള പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Aparna Nair | അപർണ നായരുടെ മരണം: ഭർത്താവ് അഭിനയജീവിതത്തിന് തടസമായി; കൂടുതൽ വെളിപ്പെടുത്തലുകൾ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement