കോയമ്പത്തൂര്‍: യൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവനും കവർന്ന് 29കാരി കടന്നു കളഞ്ഞു. കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. കേസിൽ യുവതിയുടെ സഹായികളായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. രുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32), സുരേന്ദർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളായ രണ്ടു പേർ ഒളിവിലാണ്.
ബിസിനസിൽ സഹായിക്കാനെന്ന പേരിൽ കൂടെച്ചേർന്ന സിങ്കാനല്ലൂർ സ്വദേശി വർഷിണി (29) ഭക്ഷണത്തിൽ ലഹരിമരുന്നു കലർത്തി നല്‍കി മയക്കി കിടത്തി കവർച്ച നടത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടിൽ തനിച്ചാണു താമസം. ആൺസുഹൃത്ത് അരുൺ കുമാർ, ഡ്രൈവർ നവീൻകുമാർ എന്നിവരുടെ സഹായത്തോടെയായിരുന്നു കവർച്ച.
മയക്കംവിട്ടപ്പോൾ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസിൽ പരാതി നൽകി. പിടിയിലായ അരുൺകുമാർ 33.2 ലക്ഷം രൂപയും 6 ജോഡി സ്വർണവളകളും സുഹൃത്തുക്കളെ ഏൽപ്പിച്ചതായി മൊഴി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.