കൂട്ടുകാരിക്കൊപ്പം ജീവിക്കാൻ പുരുഷനാകാൻ മന്ത്രവാദം; കാമുകിയും മന്ത്രവാദിയും ചേർന്ന് യുവതിയെ കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
മന്ത്രവാദത്തിലൂടെ ലിംഗമാറ്റം നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊലപാതകം
കാമുകിക്കൊപ്പം ജീവിക്കാൻ പുരുഷനായി മാറാൻ മന്ത്രവാദിയെ സമീപിച്ച യുവതിയെ മന്ത്രവാദിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തി കാമുകി. ഉത്തർപ്രദേശിലാണ് സംഭവം. പ്രിയ (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ പുവായാൻ സ്വദേശിയായ പ്രീതി (24) എന്ന യുവതിയുമായി പ്രിയ പ്രണയത്തിലായിരുന്നു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിക്ക് വിവാഹം കഴിക്കാനായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ഇതോടെ പ്രിയയെ കൊല്ലാൻ അമ്മ ഊർമിളയ്ക്കൊപ്പം ചേർന്ന് സ്ഥലത്തെ മന്ത്രവാദിയായ രാംനിവാസിനെ പ്രീതി സമീപിച്ചു. തനിക്കൊപ്പം ജീവിക്കാൻ പ്രിയ ലിംഗമാറ്റത്തിന് തയ്യാറാണെന്ന് പ്രീതി മന്ത്രവാദിയെ അറിയിച്ചു.
Also Read- അയൽവാസിയെ കുടുക്കാൻ അൻപതോളം പേർക്ക് അശ്ലീല ഊമക്കത്തുകൾ; യുവതിയും സൈനികനുൾപ്പെടെ 3 പേർ പിടിയിൽ
advertisement
ഇതു മനസ്സിലാക്കിയ രാംനിവാസ് മന്ത്രവാദത്തിലൂടെ ലിംഗമാറ്റം നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രിയയെ കൊലപ്പെടുത്താമെന്ന് പദ്ധതിയുണ്ടാക്കി. ഇതിനായി പ്രീതിയുടെ അമ്മയിൽ നിന്നും 1.5 ലക്ഷം രൂപയും ഇയാൾ കൈപ്പറ്റി.
മന്ത്രവാദിയുടെ നിർദേശമനുസരിച്ച്, മന്ത്രവാദത്തിലൂടെ പുരുഷനാകാമെന്ന് പ്രീതി പ്രിയയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് പ്രിയ ഏപ്രിൽ 13 ന് വീടുവിട്ട് ഇറങ്ങി. ഏപ്രിൽ 18 ന് പ്രിയയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.
Also Read- ഉള്വസ്ത്രത്തിനകത്ത് സ്വര്‍ണം തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍
advertisement
ഈ പരാതിയിലുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പ്രിയയും പ്രീതിയുമായുള്ള അടുപ്പം കണ്ടെത്തിയ പൊലീസ് പ്രീതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ രാംനിവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ പ്രീതിയെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ലിംഗമാറ്റത്തിനായി പൂജ നടത്താൻ പ്രിയയെ കാട്ടിലേക്ക് കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്. ലിംഗമാറ്റത്തിനു മുമ്പുള്ള പ്രാർത്ഥനയ്ക്കായി പുഴയുടെ തീരത്ത് കണ്ണടച്ച് കിടക്കാൻ രാംനിവാസ് ആവശ്യപ്പെട്ടു. ഈ സമയത്ത് യുവതിയുടെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു.
ചൊവ്വാഴ്ച്ചയാണ് പ്രീതിയേയും രാംനിവാസിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം രാംനിവാസിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
Location :
Uttar Pradesh
First Published :
June 21, 2023 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടുകാരിക്കൊപ്പം ജീവിക്കാൻ പുരുഷനാകാൻ മന്ത്രവാദം; കാമുകിയും മന്ത്രവാദിയും ചേർന്ന് യുവതിയെ കൊന്നു