• HOME
  • »
  • NEWS
  • »
  • crime
  • »
  • 13കാരനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ 31കാരിക്ക് ശിക്ഷയില്ല; പ്രതിഷേധവുമായി കുട്ടിയുടെ മാതാപിതാക്കള്‍

13കാരനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ 31കാരിക്ക് ശിക്ഷയില്ല; പ്രതിഷേധവുമായി കുട്ടിയുടെ മാതാപിതാക്കള്‍

കേസില്‍ പ്രതിസ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ എന്നായിരുന്നു നിലവില്‍ 14 വയസ്സുള്ള കുട്ടിയുടെ അമ്മ ചോദിച്ചത്.

  • Share this:

    വാഷിങ്ടണ്‍: പതിമൂന്നുകാരനു നേരെ ലൈംഗികാതിക്രമം നടത്തി ഗര്‍ഭം ധരിച്ച  മുപ്പത്തിയൊന്നുകാരിക്ക് യുഎസില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്.  കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോ എന്ന സ്ത്രീയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് തടവ് ശിക്ഷ ഒഴിവാക്കിനല്‍കിയത്. അതേസമയം, കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കോടതി കണക്കാക്കുക. പ്രതിയായ യുവതി ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചതായാണ് സൂചന.

    കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 70,000 ഡോളറിന്‍റെ ബോണ്ടില്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു. 13 വയസുകാരന്  നേരേ ലൈംഗികാതിക്രമം നടത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരുന്നത്. കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിരുന്നു. ഇതിനിടെ പതിമൂന്നുകാരനില്‍നിന്ന് ഗര്‍ഭിണിയായ യുവതി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.

    Also Read- തമിഴ്നാട് സ്വദേശിയായ യുവാവ് ഓസ്ട്രേലിയയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു; ഒരാളെ കത്തികൊണ്ട് ആക്രമിച്ചപ്പോൾ വെടിവെച്ചതെന്ന് പൊലീസ്

    ആന്‍ഡ്രിയ സെറാനോയുടെ തടവുശിക്ഷ ഒഴിവാക്കിയതിനെതിരേ ആക്രമണത്തിനിരയായ കുട്ടിയുടെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്. കേസില്‍ പ്രതിസ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ എന്നായിരുന്നു നിലവില്‍ 14 വയസ്സുള്ള കുട്ടിയുടെ അമ്മ ചോദിച്ചത്. ‘എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതായത്. ഇപ്പോള്‍ അവനൊരു അച്ഛനായിരിക്കുകയാണ്. അവന്‍ ഒരു ഇരയാണ്. ഇനിയുള്ള ജീവിതത്തിലും അത് അങ്ങനെയായിരിക്കില്ലേ. അവളുടെ സ്ഥാനത്ത് ഒരാണും അവന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇതെല്ലാം വ്യത്യസ്തമാകുമായിരുന്നു. അങ്ങനെയാണെങ്കില്‍ പ്രതിക്ക് കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരിക’- കുട്ടിയുടെ അമ്മ പ്രതികരിച്ചു.

    Published by:Arun krishna
    First published: