പീഡനകേസിൽ ജാമ്യത്തിലിറങ്ങിയ ദിവസം വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം

പച്ചക്കറി വിൽക്കാൻപോയ മുൻ ഗ്രാമപഞ്ചായത്തംഗം കൂടിയായ വീട്ടമ്മയെയാണ് പ്രതി കിട്ടുച്ചാമി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: July 16, 2020, 3:28 PM IST
പീഡനകേസിൽ ജാമ്യത്തിലിറങ്ങിയ ദിവസം വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം
court
  • Share this:
പാലക്കാട്: വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. ചെമ്മണാംപതി ചപ്പക്കാട് ലക്ഷം വീട് കോളനിയിലെ കിട്ടുച്ചാമിക്കാണ് (35) പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി. സെയ്തലവി ശിക്ഷവിധിച്ചത്.

മറ്റൊരു പീഡനക്കേസിൽ പ്രതിയായ കിട്ടുച്ചാമി ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് മുൻ ഗ്രാമപ്പഞ്ചായത്തംഗമായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നത്. പീഡനത്തിന് മാത്രമായി 10 വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ അധികകാലം തടവനുഭവിക്കണം.

2012 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള പന്തപ്പാറ കോളനിയിൽ പച്ചക്കറിവിൽക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ വൈകിയിട്ടും കാണാതായതോടെ തിരച്ചിൽ നടത്തി. തുടർന്ന്, രാത്രി എട്ടോടെയാണ് വീടിനടുത്തുള്ള മാവിന്‍ തോട്ടത്തിൽ ഇവരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിവും ഉണ്ടായിരുന്നു.

TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ പ്രതി അടിച്ചുവീഴ്ത്തിയ ശേഷം സമീപത്തെ തോട്ടത്തിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പ്രോസിക്യൂഷൻ കേസിൽ പറയുന്നു. ഇവർ ബഹളംവെച്ചതോടെ തടികൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും സാരിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ഇവർ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു.

2012 മാർച്ച് രണ്ടിന് കിട്ടുച്ചാമി മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതായി കൊല്ലങ്കോട് പൊലീസിൽ കേസ് രജിസ്റ്റർചെയ്തിരുന്നു. ഇതിൽ 2019ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽജയിലിൽ കഴിയുകയാണ്.
Published by: Rajesh V
First published: July 16, 2020, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading